31.1 C
Kottayam
Sunday, November 24, 2024

ഭാര്യയുടെ മൃതദേഹം കിടപ്പുമുറിയിൽ സംസ്കരിച്ച് അധ്യാപകൻ;വിൽ ഇടപെട്ട് കലക്ടർ

Must read

ഭോപ്പാൽ/ജബൽപൂർ: ഭാര്യയെ മരിച്ചത് സഹിക്കാനാകാതെ സ്കൂൾ അധ്യാപകനായ ഭർത്താവ് മൃതദേഹം വീട്ടിനുള്ളിൽ സംസ്കരിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിർപ്പ് അവ​ഗണിച്ചാണ് ഇയാൾ ഭാര്യയുടെ മൃതദേഹം വീട്ടിനുള്ളിൽ സംസ്കരിച്ചത്. ശവകുടീരം പൂക്കളാൽ അലങ്കരിക്കുകയും ചെയ്തു. ഓംകാർദാസ് മൊഗ്രെയെന്ന അധ്യാപകനാണ് ഭാര്യ രുക്മണിയുടെ ശവശരീരം വീട്ടിനുള്ളിൽ‌ സംസ്കരിക്കുകയും ഓർമക്കായി അലങ്കരിക്കുകയും ചെയ്തത്. ചൊവ്വാഴ്ച ഡിൻഡോറിയിലെ ബിർസമുണ്ട സ്റ്റേഡിയത്തിന് സമീപമുള്ള വീട്ടിലാണ് രുക്മണി മരിച്ചത്. 25 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഭാര്യ മരിച്ചത്. എന്നാൽ, ഭാര്യയുമായി വേർപിരിയാനാകില്ലെന്ന് ഇയാൾ പറഞ്ഞു. മറവുചെയ്തതിന് അരികിലാണ് അദ്ദേഹം ഉറങ്ങിയത്. സംഭവത്തെ തുടർന്ന് അയൽവാസികൾ കലക്ടറെ സമീപിച്ചു. മൃതദേഹം പുറത്തെടുത്ത് ശരിയായ രീതിയിൽ സംസ്‌കാരിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ പത്ത് വർഷമായി രുക്മിണി സിക്കിൾ സെൽ അനീമിയ രോ​ഗിയായിരുന്നു.  ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു.

അന്ത്യകർമങ്ങൾക്കായി ബന്ധുക്കളെത്തിയപ്പോൾ ഭാര്യയെ വീട്ടിനുള്ളിൽ അടക്കം ചെയ്യാൻ സഹായിക്കണമെന്ന് മോഗ്രെ ആവശ്യപ്പെട്ടു. എന്നാൽ, ബന്ധുക്കൾ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭാര്യയില്ലാതെ ജീവിക്കാനാകില്ലെന്ന് ഇയാൾ വാശിപിടിച്ചതോടെ ബന്ധുക്കൾ പിന്മാറി. എന്നാൽ ചിലരുടെ സഹായത്തോടെ മുറിയിൽ കുഴിയെടുത്ത് സംസ്കരിച്ചു. പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുയർന്നു. തുടർന്നാണ് നാട്ടുകാർ കലക്ടറെ സമീപിച്ചത്.

ഉദ്യോ​ഗസ്ഥർ വീട്ടിലെത്തിയപ്പോൾ മനുഷ്യരെയും ആത്മാക്കളെയും തുല്യമായി കാണുന്നുവെന്നും മൃതദേഹം എടുത്തുമാറ്റരുതെന്നും മൊഗ്രെ ആവശ്യപ്പെട്ടു. എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥർ അനുനയിപ്പിച്ചതോടെ മൃതദേഹം പുറത്തെടുക്കാൻ അദ്ദേഹം വഴങ്ങി. ഭാര്യയുടെ മരണത്തിൽ മൊഗ്രെ മാനസികമായി തകർന്നുവെന്നും അവസാന ശ്വാസം വരെ അവളുടെ മൃതദേഹം വീട്ടിനുള്ളിൽ തന്നെ വേണമെന്നത് അയാളുടെ ആ​ഗ്രഹമായിരുന്നെന്നും ബന്ധു ജയ്പാൽ ദാസ് പരാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വനിതാ എസ്‌പിയെ പീഡിപ്പിച്ച കേസ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ: പീഡനക്കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.മുരുകനെതിരെ ചെന്നൈ സൈദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളിയതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ...

മലയാളി യുവതിക്ക് യുകെയില്‍ ജയില്‍ ശിക്ഷ., കോടതിവിധി കാറിടിച്ച് 62 വയസ്സുകാരി മരിച്ച കേസില്‍

ലണ്ടൻ :യുവതിയെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയെന്നു ചാര്‍ജ് ചെയ്ത കേസില്‍ മലയാളി വനിതയ്ക്ക് ജയില്‍ ശിക്ഷ. 42 വയസ്സുകാരിയായ സീന ചാക്കോയാണു പ്രതി. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയാണു ശിക്ഷ വിധിച്ചത്....

ഇന്ത്യ ഒരു ദിവസം കൊണ്ട് എങ്ങനെയാണ് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്; കാലിഫോർണിയയിൽ ഇപ്പോഴും തീര്‍ന്നിട്ടില്ല; പ്രശംസിച്ച് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ വാനോളം പുകഴ്ത്തി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‘ഒരു ദിവസം കൊണ്ട്‌ എങ്ങനെയാണ് ഇന്ത്യ 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവച്ച...

മലയാളം പഠിച്ച് തുടങ്ങി; പ്രിയങ്ക വാദ്രയുടെ സത്യപ്രതിജ്ഞ നാളെ

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാട്ടില്‍ നിന്നും ജയിച്ച പ്രിയങ്ക വാദ്രയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. നാളെ മുതൽ നടക്കുന്ന പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും...

ജോലിക്ക് കൂലി ചോദിച്ചതിന് മോഷണക്കുറ്റമാരോപണം, ഹെയർസ്റ്റൈലിസ്റ്റിനോട് ക്ഷമാപണം നടത്തി പി. സരിൻ

പാലക്കാട്: തന്റെ ഒപ്പമുള്ളയാള്‍ മേക്കോവര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയ സംഭവം അറിഞ്ഞിരുന്നുവെന്നും അതില്‍ ക്ഷമചോദിക്കുന്നുവെന്നും പി.സരിന്‍. ആ സംഭവം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും സരിന്‍ വ്യക്തമാക്കി.പണം നഷ്ടമായത് എങ്ങനെയെന്ന് ഉറപ്പില്ല. ആരെങ്കിലും എടുത്തുവെന്ന് പറയാനാവില്ല....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.