പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചു; സ്‌കൂള്‍ അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

ചെന്നെ: പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച സ്‌കൂള്‍ ട്രെയിനി അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍. അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 17 വയസ്സുകാരനെയാണ് വീട്ടുകാരുടെ കടുത്ത എതിര്‍പ്പു വകവയ്ക്കാതെ അധ്യാപിക വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അധ്യാപികയും വിദ്യാര്‍ഥിയും ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍വെച്ചാണ് വിവാഹം കഴിച്ചത്.

കഴിഞ്ഞ ഒക്‌ടോബറിലായിരിന്നു ഇവരുടെ വിവാഹം. വിവാഹശേഷവും അധ്യാപികയുടെയും വിദ്യാര്‍ഥിയുടെയും വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായിരുന്ന ഇരുവരെയും അയല്‍വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതോടെ വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ അധ്യാപികയ്‌ക്കെതിരെ പൊലീസില്‍ കേസ് കൊടുക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, വിദ്യാര്‍ഥിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയിരു്‌നു. ഇതോടെ കഴിഞ്ഞ ദിവസം പോക്‌സോ വകുപ്പ് പ്രകാരം അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News