23.9 C
Kottayam
Thursday, June 4, 2026

മദ്രസ്സയില്‍ പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകന്‍ അറസ്റ്റില്‍: പ്രതി പിടിയിലാകുന്നത് ഏഴു മാസങ്ങള്‍ക്ക് ശേഷം

Must read

മലപ്പുറം: പന്ത്രണ്ട് വയസ്സുകാരനെ മദ്രസയില്‍ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടിയിലെ മദ്രസയില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ച പെരിന്തല്‍മണ്ണ കൊളത്തൂര്‍ കൊണ്ടെത്ത് മുഹമ്മദ് അശ്റഫിനെ (33)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഏഴ് മാസങ്ങള്‍ക്കുശേഷം കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍ അശ്‌റഫിനെ അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയില്‍ കേസ് എടുത്തതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ഡല്‍ഹി അജ്മീര്‍ ഹൈദരാബാദ് ഏര്‍വാടി മംഗലാപുരം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പോലിസിന്റെ വലയിലായത്. നാട്ടിലോ വീട്ടിലോ ഒന്നും ബന്ധപ്പെടാതെ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും പൊലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു പ്രതി. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ പൊലീസ് എത്തിയെങ്കിലും തൊട്ടുമുന്‍പായി ഇയാള്‍ പിടിയിലാകാതെ രക്ഷപ്പെട്ടു. കൊണ്ടോട്ടി പൊലീസിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവില്‍ സെക്കന്തരബാദില്‍ നിന്നും ഇയാളെ കണ്ടെത്തിയത്.

- Advertisement -

- Advertisement -

പൊലീസ് പിന്നാലെ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ട്രെയിനില്‍ കയറി മംഗലാപുരത്തേക്ക് പോകുകയായിരുന്ന പ്രതിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിനില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. സമാന രീതിയില്‍ കുട്ടികളെ പീഡിപ്പിച്ചതിന് മുന്‍പ് കണ്ണൂര്‍ ജില്ലയില്‍ രണ്ടും തിരൂരില്‍ ഒരു കേസും ഇയാള്‍ക്കെതിരെ നിലവിലുള്ളതാണ്. കൊണ്ടോട്ടി ഡപ്യുട്ടി പോലീസ് സുപ്രണ്ട് പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അമര്‍നാഥ്, ഋഷികേശ്, അബ്ദുള്ള ബാബു, ശുഭ, അജിത് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week