പിടിച്ചത് എൽ.ഡി.എഫ് വോട്ടുകൾ, യു.ഡി.എഫ് യുഡിഎഫ് കണ്ണുതുറന്ന് കാണണം-അൻവർ

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിൽ താന്‍ പിടിച്ച വോട്ടുകള്‍ എല്‍ഡിഎഫിന്റേതെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. ഒന്‍പത് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അന്‍വര്‍ പതിനായിരത്തിലേറെ വോട്ട് സ്വന്തമാക്കിക്കഴിഞ്ഞു. താൻ പിടിച്ചത് യു.ഡി. എഫ് വോട്ടുകളാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അൻവർ തന്ന വന്നു കണ്ട മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പിണറായിസത്തിനെതിരെയാണ് താൻ വോട്ട് പിടിച്ചത്. ഭൂരിപക്ഷവും വോട്ടുകള്‍ പിടിച്ചിരിക്കുന്നത് എല്‍ഡിഎഫ് കാമ്പില്‍ നിന്നാണ്. വോട്ടിങ് പൂര്‍ത്തിയായി വോട്ടിങ് ശതമാനം പരിശോധിക്കുമ്പോള്‍ അത് മനസിലാകും. എം.പിമാരും എം.എല്‍.എമാരും തലകുത്തി മറിഞ്ഞിട്ടും 40 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും തനിക്ക് 10000 വോട്ട് നേടാനായി. മലയോര കര്‍ഷകരുടെ വിഷയങ്ങൾ പരിഗണിക്കാതെ, അവർ നേരിടുന്ന വന്യജീവി ആക്രമങ്ങള്‍ക്ക് പരിഹാരം കാണാതെ 2026ല്‍ എളുപ്പത്തില്‍ ആർക്കും സർക്കാർ രൂപീകരിക്കാന്‍ കഴിയില്ല.-അൻവർ പറഞ്ഞു.

കര്‍ഷക സംഘടനകളെ എകോപിപ്പിക്കാനുള്ള നടപടികള്‍ താൻ ഇതിനോടകം തുടങ്ങിക്കഴിഞ്ഞെന്നും അൻവർ പറഞ്ഞു. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായാല്‍ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകും. അതല്ലെങ്കില്‍ ഒരു മൂന്നാം മുന്നണി കേരളത്തിലുണ്ടാകുമെന്നും പി.പി അന്‍വര്‍. അതുകൊണ്ട് യുഡിഎഫ് കണ്ണുതുറന്ന് കാണണമെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News