കട്ടക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് അധ്യാപികയെ വെട്ടിപരിക്കേല്‍പ്പിച്ചു. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ നിയാലി ബ്ലോക്കിലെ അംബപാഡ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. ക്ലാസ് മുറിയിലേക്ക് കടന്നുകയറിയ പ്രതി 47കാരിയായ അധ്യാപികയെ കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരിന്നു.
തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ അധ്യാപിക ആശുപത്രിയിലാണ്. ആദ്യം അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇവരെ എസ്സിബി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അംബപാഡ സ്വദേശിയായ പ്രതി കയ്യില്‍ രക്തം പുരണ്ട ആയുധവുമായി സ്‌കൂള്‍ കാമ്പസില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയൊണ് നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസിന് കൈമാറി. വിവാഹിതയായ ഇവര്‍ ഇതേ ഗ്രാമവാസിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News