26.4 C
Kottayam
Wednesday, June 17, 2026

വളര്‍ത്തേണ്ടത് താടിയല്ല, രാജ്യത്തെ തൊഴിലവസരം; മോദിക്ക് താടിവടിയ്ക്കാന്‍ 100 രൂപ അയച്ചു നല്‍കി ചായക്കടക്കാരന്‍

Must read

ന്യൂഡല്‍ഹി: താടിവടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 100 രൂപ അയച്ചുനല്‍കി ചായക്കടക്കാരന്‍. മഹാരാഷ്ട്രയിലെ ബാരമതി സ്വദേശിയായ ചായക്കടക്കാരനാണ് നൂറുരൂപ മണിയോര്‍ഡര്‍ ആയി മോദിക്ക് അയച്ചുനല്‍കിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ദാപുര്‍ റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചായക്കട നടത്തുന്ന അനില്‍ മോറെയാണ് മോദിക്ക് പണം അയച്ചുനല്‍കിയത്. നീണ്ടുനില്‍ക്കുന്ന താടി വടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇയാള്‍ മോദിക്ക് പണം അയച്ചുനല്‍കിയത്. കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ രാജ്യത്തെ അസംഘടിത മേഖല തകര്‍ന്നിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു നടപടി. ‘പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ താടി വളരെയധികം വളര്‍ന്നു. അദ്ദേഹം എന്തെങ്കിലും വളര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, അത് രാജ്യത്തിന്റെ തൊഴില്‍ അവസരമാകണം. വാക്സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയും നിലവിലെ മെഡിക്കല്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. കൂടാതെ ലോക്ഡൗണില്‍ തകര്‍ന്ന ജനങ്ങള്‍ അതില്‍ നിന്ന് മുക്തരായെന്ന് ഉറപ്പുവരുത്തണം’ -അനില്‍ മോറെ മോദിക്ക് അയച്ച കത്തില്‍ പറയുന്നു.

‘രാജ്യത്തെ ഏറ്റവും ഉന്നത പദവിയാണ് പ്രധാനമന്ത്രിയുടേത്. നമ്മുടെ പ്രധാനമന്ത്രിയോട് അങ്ങയറ്റം ബഹുമാനവുമുണ്ട്. അതുകൊണ്ടുതന്നെ എന്റെ സമ്പാദ്യത്തില്‍ നിന്ന് അദ്ദേഹത്തിന്റെ താടി വടിക്കാന്‍ ഞാന്‍ 100 രൂപ അയച്ചുനല്‍കുന്നു. അദ്ദേഹം ഉന്നത നേതാവാണ്. അേദ്ദഹത്തെ വിഷമിപ്പിക്കാന്‍ എനിക്ക് ഉദ്ദേശമില്ല. പക്ഷേ, പകര്‍ച്ചവ്യാധി മൂലം ദിവസംതോറും തളരുന്ന ജനങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് പ്രധാന മാര്‍ഗമായി ഇതിനെ കണക്കാക്കുന്നു’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -

ഇത് കൂടാതെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നും ലോക്ഡൗണ്‍ കാരണം നിരവധി പേരാണ് ദുരിതത്തിലായതെന്നും ഈ ജനങ്ങള്‍ക്കായി തുക വകയിരുത്തണമെന്നും അനില്‍ മോറെ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി; ശരീരം മുഴുവൻ ഭയങ്കര വേദനയാണ്; സഹിക്കാൻ കഴിയാത്ത വേദനങ്ങൾക്കിടയിലും തളരാതെ രേണു സുധി; പ്രാർത്ഥനയോടെ ആരാധകര്‍

കൊച്ചി: കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയ ലോകത്ത് ഏറെ സജീവവും ലക്ഷക്കണക്കിന് ആളുകൾക്ക് സുപരിചിതയുമായ വ്യക്തിയാണ് പ്രിയ താരം രേണു സുധി. അടുത്തിടെയായി രേണുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ച് നിരവധി ആശങ്കാജനകമായ ഊഹാപോഹങ്ങൾ...

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന; ഭരണത്തിൽ പങ്കാളിയായാൽ അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നആരോപിച്ചു. വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എന്‍ഡിപിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാകില്ലെന്നും...

ഹാട്രിക്കോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മെസ്സി; അൾജീരിയക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ ഇതിഹാസം, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം ‘ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീം...

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരെ അതിഗംഭീര ഹാട്രിക്കോടെ പുതിയ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര നിമിഷത്തിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കളത്തിൽ വികാരാധീനനായി. അമേരിക്കയിലെ കാൻസാസ് സിറ്റിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ...

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും...

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

Popular this week