32.3 C
Kottayam
Sunday, September 29, 2024

'ഇത്രയും വർഷം കൂടെ ഉണ്ടായിട്ടത് ഇറങ്ങിപ്പോയപ്പോൾ ഹൃദയം പൊട്ടിപ്പോയി'; കണ്ണുനിറഞ്ഞ് താര കല്യാൺ

Must read

കൊച്ചി:കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് താര കല്യാൺ. നടി, നർത്തകി എന്ന നിലയിലൊക്കെ കഴിവ് തെളിയിച്ച വ്യക്തിയാണ് താര കല്യാൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താര. തന്റെ വിശേഷങ്ങളെല്ലാം താര കല്യാൺ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താര കല്യാൺ, ചെറിയ വിഷമവുമുണ്ട്. പുതിയ കാർ വാങ്ങാൻ പോകുന്ന സന്തോഷമാണ് താര കല്യാൺ പങ്കുവെച്ചത്. എന്നാൽ പഴയ കാർ കൊടുത്തപ്പോൾ താരയുടെ കണ്ണുകൾ നിറ‍ഞ്ഞിരുന്നു.

2012 ൽ വാങ്ങിയ ഹോണ്ട സിറ്റിയാണ് മാറ്റിയത്. ഒരുപാട് ഓർമകൾ സമ്മാനിച്ച തന്റെ സന്തത സഹചാരിയായിരുന്നു ആ കാർ എന്നും കാർ ഇറങ്ങിപ്പോയപ്പോൾ തന്റെ ഹൃദയം പൊട്ടിപ്പോയെന്നും താര കല്യാൺ പറഞ്ഞു. പന്ത്രണ്ട് വർഷം കൂടെ ഉണ്ടായിരുന്ന വണ്ടിയാണെന്നും ഇത്രയും വർഷം കൂടെ ഉണ്ടായിട്ടത് ഇറങ്ങിപ്പോയപ്പോൾ അയ്യോ പറയാൻ വയ്യ എന്നും താര കല്യാൺ പറയുന്നു.

താരേ, ഇത്രയും വിഷമമുണ്ടെങ്കിൽ പിന്നെ എന്തിനാണ് മാറ്റുന്നത്, വിഷമിക്കേണ്ട ചേച്ചി ഇത്രയും സങ്കടപ്പെട്ട് എന്നാൽ അവനെ വിട്ടു കളയണ്ടായിരുന്നു, വിഷമിക്കണ്ട ഞാനും ഇതു ഫേയ്സ് ചെയ്‌തിരുന്നു, പുതിയ കാർ വരുമ്പോൾ പതുക്കെ വിഷമം മാറും എന്നിങ്ങനെ പോകുന്നു കമന്റുകൾ

അതേ സമയം പുതിയ കാറിന്റെ അഡ്വാൻസ് പേമെന്റ് നടത്തി. ഒരാഴ്ചയ്ക്കകം വണ്ടി എത്തും ഹോണ്ട സിറ്റി മാറ്റി സിലേറിയോ ആണ് പുതിയതായി വാങ്ങാൻ പോകുന്ന വണ്ടി. ഇപ്പോൾ ഇത് വേണോ എന്ന് മകൾ സൗഭാ​ഗ്യ ചോദിച്ചിരുന്നുവെന്നും നോക്കിയിട്ട് മറ്റേതെങ്കിലും മതിയോ എന്നാണ് ചോദിച്ചതെന്നും പക്ഷേ ഇപ്പോൾ ഒറ്റയ്ക്കുള്ള യാത്രയക്ക് തനിക്ക് ചെറിയ വണ്ടി മതിയെന്നാണ് താര പറയുന്നത്.

ബ്ലാക്ക് കളർ ആയിരുന്നു ആ​ഗ്രഹിച്ചതെന്നും ആ കളർ കിട്ടാൻ പ്രയാസമാണെങ്കിലും ദൈവം സഹായിച്ച് അത് തന്നെ കിട്ടിയെന്നും താര പറയുന്നു. ടെസ്റ്റ് ഡ്രൈവ് ഒക്കെ നടത്തി. താര കല്യാണിന് സംസരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. അടുത്തിടെ വോക്കൽ കോഡിന് ഉണ്ടായി പ്രശ്നത്തെക്കുറിച്ചും ശസ്ത്ര ക്രിയയെക്കുറിച്ചുമൊക്കെ താര കല്യാൺ പറഞ്ഞിരുന്നു. ശബദ്ം തിരിച്ച് പിടിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും തന്റെ വിശേഷങ്ങൾ താര കല്യാൺ ആരാധകരെ അറിയിക്കാറുണ്ട്.

അഭിനയത്തിൽ നിന്നും താര വിട്ടുനിൽക്കുന്നില്ല. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കാതോട് കാതോരം എന്ന സീരിയൽ ആണ് താരം അഭിനയിക്കുന്നത്. നായകന്റെ അമ്മ വേഷമാണ് ചെയ്യുന്നത്. സീരിയലിലെ അഭിനയത്തിന് താരണ കല്യാണിന് മികച്ച നടിക്കുള്ള പൂവച്ചൽ ഖാദർ പുരസ്‌കാരവും നടിയ്ക്ക് കിട്ടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ്...

ഇന്ത്യക്കാരനാണെന്ന് തെളിയിക്കൂ’, മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം

ജയ്പൂർ: മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദനം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. ജയ്പൂരിലാണ് ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. അൻഷുൽ ഡാഡ്ഹിച്ച് എന്ന...

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

Popular this week