വിജയതൃഷ്ണ എത്തിയത് എന്നുമുതല്‍,പഴയ ചിത്രം പങ്കുവെച്ച് തപ്‌സി

<p>കൊവിഡ് ലോക്ക് ഡൗണില്‍ വീട്ടില്‍ കഴിയുമ്പോള്‍ ഫേസ് ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില പ്രധാന വിനോദങ്ങളിലൊന്നാണ് കുത്തിപ്പൊക്കല്‍. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്തതും കൈകളില്‍ സൂക്ഷിച്ചിരുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് കുത്തിപ്പൊക്കലിലെ പ്രധാന കലാപരിപാടി.സിനിമാതാരങ്ങളടക്കമുള്ള സെലിബ്രിറ്റികളും കുത്തിപ്പൊക്കലില്‍ സജീവമാണ്.</p>

<p>ബോളിവുഡിലെ യുവതാരമായ തപ്‌സി പന്നുവും കുറച്ചു ദിവസങ്ങളായി കുത്തിപ്പൊക്കലില്‍ സജീവമാണ്.തന്റെ ആദ്യകാല ചിത്രങ്ങളും പൊതു പരിപാടികള്‍ക്കായുള്ള തയ്യാറെടുപ്പുകളുമൊക്കെയായിരുന്നു ആദ്യ ദിവസങ്ങളില്‍ പുറത്തുവിട്ടത്. ഏറ്റവും ഒടുലില്‍ താരം ഇന്സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം കൈയ്യില്‍ തോക്കും പിടിച്ചുനില്‍ക്കുന്ന കുട്ടിക്കാലത്തെ ചിത്രമാണ്.ചിത്രത്തിന് പിന്നിലെ കഥയൊന്നും ഓര്‍മ്മയില്ല.എന്നാല്‍ വിജയിക്കാനുള്ള ത്വര എന്നിമുതലാണ് മനസില്‍ വന്നതെന്ന് ചിത്രത്തിലൂടെ വ്യക്തമായതായി തപ്‌സി പറയുന്നു.</p>

<p>തപ്‌സി ഷാര്‍പ്പ് ഷൂട്ടറുടെ വേഷമിട്ട സാന്‍ഡ് കി ആംഖ് അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രമാണ്.ചിത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പ് താരം ചെറുപ്പത്തിലേ തുടങ്ങിയിരുന്നു എന്നാണ് സംവിധായകന്‍ അഭിനവ് കമന്റ് ചെയ്തത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News