കൊച്ചി: കൊച്ചിയിൽ ടാങ്കർ ലോറി ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂർ സ്വദേശി ആബിദാണ് (34) മരിച്ചത്.
പറവൂരിൽനിന്ന് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു ആബിദ്. ചേരാനല്ലൂർ ജംഗ്ഷനിൽ വെച്ച് ലോറി ബൈക്കിലിടിക്കുകയായിരുന്നു. കള്ളിയത്ത് ഗ്രൂപ്പിലെ ജീവനക്കാരനാണ് മരിച്ച ആബിദ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


