28.2 C
Kottayam
Friday, June 5, 2026

നടൻ അജിത്ത് ഗജഫ്രോഡ്,ജെന്‍റില്‍മാന്‍ മുഖം വെറും തട്ടിപ്പ്,ഗുരുതര ആരോപണവുമായി മുൻനിര നിർമ്മാതാവ്

Must read

ചെന്നൈ: തമിഴ് സിനിമയിലെ  മുന്‍നിര താരമാണ് അജിത്ത്. അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് അപ്പുറം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത താരമാണ് അജിത്ത്. നേരത്തെ തന്നെ തന്‍റെ പേരിലെ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട വ്യക്തിയാണ് അജിത്ത്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിലോ, മറ്റ് പ്രമോഷന്‍ പരിപാടികളിലോ അജിത്ത് പങ്കെടുക്കാറില്ല. അവാര്‍ഡ് നിശകളില്‍ നിന്നും അകലം പാലിക്കും. അതിനാല്‍ തന്നെ തമിഴ് സിനിമയിലെ ജെന്‍റില്‍മാന്‍ എന്നാണ് അജിത്ത് അറിയപ്പെടുന്നത് തന്നെ. 

എന്നാല്‍ അജിത്തിന്‍റെ ഈ ജെന്‍റില്‍മാന്‍ മുഖം വെറും മുഖംമൂടിയാണ് എന്ന ഗുരുതര ആരോപണവുമായി മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ രംഗത്ത് എത്തിയിരിക്കുതയാണ്. അജിത്തിന്‍റെ പെരുമാറ്റം വെറും കാപട്യമാണെന്നും അദ്ദേഹം തന്റെ പക്കൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്നുമാണ് നാരായണന്‍ ആരോപിക്കുന്നത്. വേട്ടയാട് വിളയാട് പോലുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് നാരായണന്‍. 

1995ല്‍ ചിത്രത്തില്‍ അഭിനയിക്കാം എന്ന് പറഞ്ഞ് അജിത്ത് 15 ലക്ഷം വാങ്ങി. കുടുംബത്തിന് അത്യവശ്യമാണ് എന്ന് പറഞ്ഞാണ് വാങ്ങിയത്. എന്നാൽ പിന്നീട് സിനിമയിൽ നിന്നും പിന്മാറിയെന്നും പണം തിരികെ നൽകിയില്ലെന്നും നാരായണൻ പറയുന്നു. അന്ന് ഇതിനെതിരെ രംഗത്ത് വരാന്‍ തന്‍റെ കൈയ്യില്‍ തെളിവൊന്നും ഇല്ലെന്ന് വിജയ് ആദ്യമായി അഭിനയിച്ച ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ മാണിക്കം നാരായണൻ ആരോപിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ അജിത്തിനെക്കുറിച്ച് പല തെളിവുകളും എന്‍റെ കൈയ്യിലുണ്ട്. അത് സമയം വന്നാല്‍ പുറത്തുവിടും എന്നും നിര്‍മ്മാതാവ് അവകാശപ്പെടുന്നു. അജിത്ത് നല്ലൊരു നടനാണ്. ജീവിതത്തിലും അജിത്ത് അഭിനയിക്കുകയാണ്. അയാള്‍ തട്ടിപ്പുകള്‍ കാണിക്കുന്നുണ്ട്.  

- Advertisement -

ആദ്യം മനുഷ്യനാകാൻ പഠിക്കണം. അജിത്ത് ജെന്‍റില്‍മാന്‍ എന്നാണ് എല്ലാവരും കരുതുന്നത് അത് ശരിയല്ല അത് കൃത്രിമമായി ഉണ്ടാക്കിയതാണ്. അജിത്ത് തന്നെക്കുറിച്ച് നല്ലത് എഴുതാന്‍ മാധ്യമപ്രവർത്തകർക്ക് പണം നൽകുന്നുണ്ടെന്നും മാണിക്കം നാരായണൻ ആരോപിക്കുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week