മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: നയപ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട് കോടതിയിലേക്ക്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന ഗവർണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്നാട്. പുതിയ അണക്കെട്ട് എന്നുള്ളത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി.

ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്നാടിന്റെ പ്രതികരണം. പുതിയ ഡാം എന്ന നിർദ്ദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ചിരിക്കുകയാണ് തമിഴ്നാട്. നേരത്തെ തന്നെ കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന നിർദേശം കേരളം മുന്നോട്ടുവെച്ചിരുന്നു. ഇത് തമിഴ്നാട് എതിർത്തിരുന്നു.

എന്നാൽ ഇപ്പോൾ യാതൊരുവിധ ചർച്ചകളും കൂടിയാലോചനകളും ഇല്ലാതെയുള്ള പ്രഖ്യാപനം ശരിയല്ല എന്ന നിലപാടിലാണ് തമിഴ്നാട്. അതിനാലാണ് തമിഴ്നാട് ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News