മുതലാളി ആണ് മുതലാളീ മുതലാളി…തമിഴ്നാട്ടിലെ ജുവലറി ഉടമ ദീപാവലിക്ക് ജീവനക്കാർക്ക് നൽകിയത് കാറുകളും ബൈക്കുമുൾപ്പടെ 1.2 കോടിയുടെ സമ്മാനങ്ങൾ

ചെന്നൈ: ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷത്തിന് നൽകുന്ന അതേ പ്രാധാന്യമാണ് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ. ദീപാവലിക്ക് ജീവനക്കാർക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകുന്ന ഉത്തരേന്ത്യയിലെ വ്യവസായികളുടെ പതിവ് രീതിയാണ്.

ഇക്കുറി തമിഴ്നാട്ടിലും ഒരു ജുവലറി ഉടമ തന്റെ തൊഴിലാളികൾക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകി ഞെട്ടിച്ചിരിക്കുകയാണ്. ചലനി ജ്വല്ലറി ഉടമ ജയന്തി ലാൽ ചായന്തിയാണ് ദീപാവലി സമ്മാനമായി ജീവനക്കാർക്ക് കാറും ബൈക്കും നൽകിയത്.

ജീവനക്കാർക്കും സഹപ്രവർത്തകർക്കും എട്ട് കാറുകളും 18 ബൈക്കുകളുമാണ് ഇദ്ദേഹം സമ്മാനമായി നൽകിയത്. സമ്മാനം കണ്ട് ചിലർ അമ്പരന്നപ്പോൾ മറ്റു ചിലർ സന്തോഷത്തിൽ ആറാടി. ‘ഇത് അവരുടെ ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രത്യേകതകൾ കൂട്ടിച്ചേർക്കുന്നതിനുമാണ്.

എന്റെ ബിസിനസിലെ എല്ലാ ഉയർച്ച താഴ്ചകളിലും അവർ എന്നോടൊപ്പം പ്രവർത്തിക്കുകയും ലാഭം നേടാൻ എന്നെ സഹായിക്കുകയും ചെയ്തു,’ സമ്മാനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ജ്വല്ലറി ഉടമ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News