CrimeNationalNews

ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി; കൊലയാളി സംഘത്തിനായി തിരച്ചിൽ

ചെന്നൈ: മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) തമിഴ്നാട് ഘടകം സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊലപ്പെടുത്തി. കെ. ആംസ്ട്രോങ് ആണ് ആക്രമണത്തിൽ മരിച്ചത്.

ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ​ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ചെന്നൈ പെരമ്പൂരിലെ സദയപ്പൻ സ്ട്രീറ്റിലുള്ള ആംസ്ട്രോങ്ങിന്‍റെ വീടിനുസമീപത്തുവെച്ച് വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. ​

ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾക്കായി കൊളത്തൂർ പോലീസ് അന്വേഷണം ശക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button