അനിയനല്ല ഭർത്താവാണ്, അനു സിത്താരയ്ക്കും വിഷ്ണുവിനും ഒൻപതാം വിവാഹ വാർഷികം: അച്ഛനമ്മമാരുടെ വിപ്ലവ പ്രണയത്തിൻറെ തുടർച്ച!

കൊച്ചി:കാവ്യ മാധവന് പകരക്കാരിയായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് അനു സിത്താര എന്നാണ് ആരാധകര്‍ പറയുന്നത്. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജിലുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതിലൂടെ അനു സിത്താര വളരെ പെട്ടന്ന് പ്രേക്ഷക പ്രിയങ്കരിയായി.

പൊതുവെ വിവാഹം കഴിഞ്ഞ് അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്ന നടിമാര്‍ക്കിടയില്‍ വ്യത്യസ്തയാണ് അനു സിത്താര. വിവാഹത്തിന് ശേഷമാണ് അനു സിനിമാഭിനയത്തില്‍ സജീവമായത്. ഇന്ന് അനു സിത്താരയുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് അനു പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഭര്‍ത്താവ് വിഷ്ണു പ്രസാദിനൊപ്പമുള്ള ഒരു ക്യൂട്ട് വീഡിയോ ആണ് അനു പങ്കുവച്ചിരിയ്ക്കുന്നത്. ‘ഹാപ്പി ആനിവേഴ്‌സറി ടു അസ്’ എന്ന് പറഞ്ഞ് പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി സെലിബ്രിറ്റികളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ശിവദ, വീണ നായര്‍, മുന്ന എന്നിങ്ങനെ പോകുന്നു കമന്റ് ഹോക്‌സിലെ സെലിബ്രിറ്റികളുടെ പേര്.

2015 ല്‍ ആണ് അനു സിത്താരയുടെയും വിഷ്ണു പ്രസാദിന്റെയും പ്രണയ വിവാഹം കഴിഞ്ഞത്. വലിയ ആര്‍ഭാടമൊന്നും ഇല്ലാതെ നടന്ന ഒരു രജിസ്റ്റര്‍ വിവാഹമായിരുന്നു അത്. അധികമാരും കാണാത്ത വിവാഹ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അനു തന്നെയാണ് നേരത്തെ പങ്കുവച്ചത്.

തന്റെ പ്രണയ കഥയെ കുറിച്ച് അഭിമുഖങ്ങളില്‍ സംസാരിക്കുന്ന അനു സിത്താര, അതിന് മുന്‍പ് പറയുന്നത് തന്റെ അച്ഛനമ്മമാരുടെ പ്രണയ കഥയെ കുറിച്ചാണ്. അതൊരു വിപ്ലവ പ്രണയമാണെന്നാണ് അനു പറഞ്ഞിട്ടുള്ളത്. അമ്മ ഹിന്ദുവും, അച്ഛന്‍ മുസ്ലീമും ആയിരുന്നു. അത് തന്നെയായിരുന്നു വലിയ പ്രശ്‌നമായതും. എന്നാല്‍ എതിര്‍പ്പുകളെ അതിജീവിച്ച് അവര്‍ ഒന്നിച്ചു. എന്നാല്‍ പിന്നീട് രണ്ട് കുടുംബവും അവരെ സ്വീകരിക്കുകയായിരുന്നുവത്രെ.

അതുപോലെ തന്നെ മനോഹരമായ പ്രണയമായിരുന്നു അനു സിത്താരയുടെയും വിഷ്ണുവിന്റെയും. പ്ലസ് ടു വിന് പഠിക്കുമ്പോഴാണത്രെ ആദ്യമായി വിഷ്ണുവിനെ കണ്ടത്. പോകുന്ന വഴിയില്‍ തന്നെ പിന്‍തുടര്‍ന്ന വിഷ്ണു ഇഷ്ടം പറയുകയായിരുന്നുവത്രെ. ആദ്യം ഇഷ്ടമല്ല എന്ന് പറഞ്ഞെങ്കിലും, പിന്നീട് വിഷ്ണുവിന്റെ സ്വഭാവവും, പെരുമാറ്റവും തനിക്കിഷ്ടപ്പെട്ടു

എന്നാണ് അനു സിത്താര പറഞ്ഞിട്ടുള്ളത്. തന്നെക്കാള്‍ അഞ്ച് വയസ്സ് മൂത്ത ആളാണ് വിഷ്ണു ഏട്ടന്‍. പക്ഷേ ചിലര്‍ ഞങ്ങളെ ഒരുമിച്ച് കണ്ടാല്‍, അനിയനാണോ, സഹോദരനാണോ എന്ന് ചോദിക്കുമ്പോള്‍, ഈ വയസ്സിലും ഇത്ര സുന്ദരനായിരിക്കുന്ന വിഷ്ണു ഏട്ടനോട് അസൂയ തോന്നാറുണ്ട് എന്നും അനു പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News