പട്രോളിങ്ങിനിടെ ബൈക്കിലേക്ക് കാർ ഇടിച്ചുകയറി; രണ്ട് പോലീസുകാർക്ക് ദാരുണാന്ത്യം

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ പോലീസുകാർ സഞ്ചരിച്ച ബൈക്കിലേക്ക് കാർ ഇടിച്ചുകയറി രണ്ട് മരണം. കോൺസ്റ്റബിളുമാരായ സമാധൻ കോലി (42), സാൻജോഗ് ഷിൻഡെ (36) എന്നിവരാണ് മരിച്ചത്. ബോപോഡി അണ്ടർപാസിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. സംഭവത്തിൽ കാർ ഡ്രൈവറായ രാജു കേങ്കറി (ഗോട്ടിയ – 24) നെ പോലീസ് അറസ്റ്റു ചെയ്തു. അപകടത്തിനിടയാക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ നൈറ്റ് പട്രോങ് ഡ്യൂട്ടിയിലായിരുന്നു സമാധൻ കോലിയും സാൻജോഗ് ഷിൻഡെയും. ഇതിനിടെ, ബോപോഡി ബൈപ്പാസിൽവെച്ച് ഇരുവരും സഞ്ചരിച്ച ബൈക്കിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. സമാധൻ കോലി തൽക്ഷണം മരിച്ചതായും സാൻജോഗ് ഷിൻഡെ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നും പൂനെ പോലീസ് പറഞ്ഞു.

കാറോടിച്ച കേങ്കറിനെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടസമയം ഇയാൾ മദ്യപിച്ചിരുന്നോ എന്നറിയാനായി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. അതിനിടെ, മറ്റൊരു അപകടത്തിൽ പോലീസ് കോൺസ്റ്റബിളായ സച്ചിൻ മാനെ (48) കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 10:30ഓടെ സച്ചിൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ അജ്ഞാത വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.

മുംബൈ വോർലിയിൽ സ്കൂട്ടർ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ കാറോടിച്ച ശിവസേനാ നേതാവിൻ്റെ മകനെ സംഭവം നടന്ന് 24 മണിക്കൂറിലധികം പിന്നിട്ടിട്ടും പോലീസിന് കണ്ടെത്താനായില്ല. പാൽഘറിലെ ശിവസേനാ നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ ആണ് ഒളിവിൽ തുടരുന്നത്. ഇയാൾ ഞായറാഴ്ച പുലർച്ചെ 1:15ന് ജുഹുവിനെ ബാറിൽനിന്ന് ഇറങ്ങിവരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News