27.6 C
Kottayam
Thursday, June 4, 2026

വാറന്റി സമയത്ത് ഫോണ്‍ തുടര്‍ച്ചയായി തകരാറിലായി; 26,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

Must read

കൊച്ചി: ഒരു വര്‍ഷത്തെ വാറണ്ടിയുള്ള ഫോണ്‍ വാങ്ങി രണ്ട് മാസത്തിനുള്ളില്‍ തുടര്‍ച്ചയായി തകരാറിലായതിനാല്‍ നിര്‍മ്മാണപരമായ ന്യൂനതയായി കണ്ട് ഫോണിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

എറണാകുളം അങ്കമാലി സ്വദേശി കെ എന്‍ മോഹന്‍ ബാബു സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. 2018 ഡിസംബറിലാണ് ഒരു വര്‍ഷത്തെ വാറണ്ടിയോടെ 6,200/ രൂപ നല്‍കി റെഡ്മിയുടെ മൊബൈല്‍ ഫോണ്‍ പരാതിക്കാരന്‍ വാങ്ങിയത്. മൊബൈല്‍ ഫോണ്‍ വാങ്ങി രണ്ടുമാസത്തിന്നുള്ളില്‍ തന്നെ പ്രവര്‍ത്തനരഹിതമായി. ഫോണ്‍ വറന്റി നിലനില്‍ക്കേ, ഫോണിന്റെ പാര്‍ട്‌സ് മാറ്റുന്നതിന് 3999 രൂപ എതിര്‍ കക്ഷികള്‍ ആവശ്യപ്പെടുകയും, റിപെയര്‍ ചെയ്ത് നല്‍കാതിരിക്കുകയും ചെയ്തു.

ഫോണ്‍ വെള്ളത്തില്‍ വീണ് തകരാറിലായതാണെന്നും വാറണ്ടി ഇതിന് ബാധകമല്ല എന്ന നിലപാടാണ് എതിര്‍കക്ഷികള്‍ കോടതി മുമ്പാകെ സ്വീകരിച്ചത്. ‘ഫോണ്‍ വാങ്ങി രണ്ടുമാസത്തിനകം തന്നെ തുടര്‍ച്ചയായി തകരാറിലായ സാഹചര്യത്തില്‍ അത് നിര്‍മ്മാണപരമായ ന്യൂനതയായി കണ്ട് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ എതിര്‍ കക്ഷികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഡി. ബി.ബിനു പ്രസിഡന്റ് വി. രാമചന്ദ്രന്‍ , ടി.എന്‍ ശരീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ല ഉപകരണ പരിഹാര കോടതി ഉത്തരവിട്ടു.

ഫോണിന്റെ വിലയായ 6,320 രൂപയും 10,000 രൂപ നഷ്ടപരിഹാരം പതിനായിരം രൂപ കോടതി ചെലവ് എന്നിവ ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. എം ആര്‍ നന്ദകുമാര്‍ കോടതിയില്‍ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

Popular this week