കൊലക്കേസ് പ്രതി തിരൂർ ബസ് സ്റ്റാന്റിൽ കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. തിരൂര്‍ പറവണ്ണ സ്വദേശി ആദമിനെയാണ് ബസ് സ്റ്റാന്‍ഡിലെ കടമുറിക്ക് മുന്നില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബസ് സ്റ്റാന്‍ഡിലെ കടയുടെ മുന്നില്‍ ചോരയില്‍കുളിച്ച നിലയില്‍ ആദമിന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിനരികെ വലിയ കല്ലും ഉണ്ടായിരുന്നു. യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ആദം 2016-ല്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. തിരൂരിലെ കടത്തിണ്ണകളിലാണ് ഇയാള്‍ കിടന്നുറങ്ങാറുള്ളത്. കഴിഞ്ഞദിവസം ചിലരുമായി ഇയാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നാണ് വിവരം. ഇതാണോ അതോ മറ്റെന്തെങ്കിലും മുന്‍വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News