24.2 C
Kottayam
Sunday, June 7, 2026

അഫ്ഗാൻ സ്പിന്നർമാരെ ഭയം, ചെന്നൈയിൽ ഏകദിനം കളിയ്ക്കാനാവില്ലെന്ന് പാക്കിസ്ഥാൻ

Must read

ചെന്നൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വേദികള്‍ സംബന്ധിച്ച് ബിസിസിഐ, ഐസിസിക്ക് നല്‍കിയ കരട് മത്സരക്രമത്തില്‍ പാക്കിസ്ഥാന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്.  അഹമ്മദാബാദില്‍ കളിക്കാനില്ലെന്ന് നേരത്തെ നിലപാടെടുത്ത പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ചെന്നൈ വേദിയായി നിശ്ചയിച്ചതിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതുപോലെ ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ മത്സരത്തിന് ബംഗലൂരു ആണ് വേദിയാവുന്നത്. ഈ രണ്ട് മത്സരങ്ങളുടെയും വേദികള്‍ പരസ്പരം മാറ്റണമെന്നാണ് പാക്കിസ്ഥാന്‍റെ പുതിയ ആവശ്യം. പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചാണ് ചെന്നൈ ചെപ്പോക്കിലേത്. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, പുതിയ സ്പിന്‍ സെന്‍സേഷനായ നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെ നേരിടുക എന്നത് പാക്കിസ്ഥാന് കനത്ത വെല്ലുവിളായവുമെന്നാണ് കരുതുന്നത്. ഇതിനാലാണ് വേദികള്‍ മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുന്നത് എന്നാണ് സൂചന.

ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ബാറ്റിംഗ് പറുദിസയില്‍ ഓസ്ട്രേലിയയെ നേരിടുകയെന്നതും പാക്കിസ്ഥാന് വെല്ലുവിളിയാണ്. ഇതിന് പരിഹാരമായി പാക്കിസ്ഥാന്‍-ഓസ്ട്രേലിയ മത്സരം ചെന്നൈയിലേക്കും അഫ്ഗാനിസ്താന്‍-പാക്കിസ്ഥാന്‍ മത്സരം ബംഗലൂരുവിലേക്കും മാറ്റണമെന്നാണ് പാക്കിസ്ഥാന്‍റെ ആവശ്യം എന്നാണ് സൂചന. ടീമിന്‍റെ കരുത്തിന് അനുസരിച്ചുള്ള വേദികള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കണമെന്ന് സെലക്ടര്‍മാര്‍ ടീം മാനേജ്മെന്‍റിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളുടെ പേര് പറഞ്ഞ് 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിലെ പാക്കിസ്ഥാന്‍റെ മത്സരവേദികള്‍ ഇത്തരത്തില്‍ മാറ്റിയിരുന്ന കാര്യവും പാക് ക്രിക്കറ്റ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ മതിയായ കാരണങ്ങളില്ലാതെ ടീമുകളഉടെ ശക്തിക്ക് അനുസരിച്ച് വേദികള്‍ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചാല്‍ ലോകകപ്പ് മത്സരക്രമം പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് ഐസിസിയുടെ നിലപാട്.

- Advertisement -

ചെന്നൈക്കും ബെംഗലൂരുവിനും പുറമെ ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന്‍ കളിക്കുക. ബിസിസിഐ നല്‍കിയ കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം.

- Advertisement -

എന്നാല്‍ അഹമ്മദാബാദില്‍ നോക്കൗട്ട് മത്സരങ്ങളൊഴികെ ഒന്നും കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ആദ്യം നിലപാടെടുത്തിരുന്നെങ്കിലും ഏഷ്യാ കപ്പില്‍ ബൈബ്രിഡ് മോഡലില്‍ കളിക്കാന്‍ തയാറാണെന്ന് ബിസിസിഐ അറിയിച്ചതോടെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week