24.6 C
Kottayam
Thursday, October 24, 2024

സുരേഷ് ഗോപി അന്ന് മോഹന്‍ലാലിനോട് പറഞ്ഞു "ഞാനൊരു കുഴിയിലാണ്, ഇതിലേക്ക് ഇറങ്ങരുത്": ഭരത് ചന്ദ്രനുമാകും

Must read

കൊച്ചി:കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിമ്പിക് റണ്ണിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഗവർണ്ണറേയും ദേശീയ ഗാനത്തേയും അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്ന ആരോപണവുമായി മന്ത്രി വി ശിവന്‍കുട്ടി നേരത്തെ രംഗത്ത് വന്നിരുന്നു. കമ്മിഷണർ സിനിമയിലെ പൊലീസ് ഓഫീസർ ആണ് താൻ ഇപ്പോഴും എന്ന ധാരണയിലാണ് സുരേഷ് ഗോപിയെന്നും ജനപ്രതിനിധിയാണെന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നും വി ശിവന്‍കുട്ടി അന്ന് പരിഹസിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ താൻ ഭരത്ചന്ദ്രനായി തന്നെ പെരുമാറുമെന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കുകയാണ്. കമ്മിഷണർ എന്ന സിനിമ ചെയ്യുന്നത് വരെ ജീവിതത്തില്‍ പോടാ എന്ന ഒരു വാക്കുപോലും മാറ്റാർക്കെതിരേയും ഉപയോഗിച്ചിരുന്നില്ല. ചെയ്യാത്തെ തെറ്റിന് എന്നെ കൊല്ലാന്‍ ആളെ അയച്ചിട്ടുള്ള ആളാണ് സുരേഷ് കുമാറെന്നും സുരേഷ് ഗോപി പറയുന്നു.

സഹപ്രവർത്തകരും കൂട്ടുകാരും ചേർന്ന് തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. എന്റെ തല്ലു കൊള്ളാൻ പറ്റില്ല എന്ന് പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നായിരുന്നു ഞാന്‍ പറഞ്ഞ്. ഇനിയും അത് ഇനിയും അങ്ങനെ തന്നെയാണ്. അന്ന് നടന്നതും അത് മാത്രമാണ്.

അത് പറഞ്ഞതിന് അന്ന് റഹ്മാനെ പൊക്കിക്കൊണ്ട് നടക്കുന്ന സുരേഷ് കുമാർ “ആഹാ അവൻ അങ്ങനെ പറഞ്ഞോ, അവൻ നായർ ആണെന്നൊന്നും ഞാൻ നോക്കില്ല, ഇവിടെ വാടാ, അടി അവനെ” എന്ന് പറഞ്ഞ മഹാനാണ് ഇന്ന് ഈ സംസ്ഥാനം മുഴുവന്‍ എൻ്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാറെന്നും അദ്ദേഹത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് സുരേഷ് ഗോപി പറയുന്നു.

അന്ന് റൂമിനകത്ത് പേടിച്ചിരുന്ന ഫോണ്‍ എടുത്ത് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ആ സ്ഥാനത്ത് നിന്നും കമ്മീഷ്ണറിലൂടെ ഞാന്‍ പരിണമിച്ചുവെങ്കില്‍ ഇന്ന് സുരേഷ് കുമാർ എന്നെ തല്ലാൻ ആളുകളെ വിട്ടാൽ ആ ആളുകളെയും ഞാൻ തല്ലി ഓടിക്കും, മാത്രമല്ല, സുരേഷ് കുമാറിന്റെ നെഞ്ചും ഞാൻ ഇടിച്ചു തകർക്കും. അതിലേക്ക് എന്നെ വളർത്തിയത് രൺജി പണിക്കരുടെ പേനയും ഷാജിയുടെ കയ്യിലിരിപ്പുമാണ്.

എതിർ രാഷ്ട്രീയക്കാർക്ക് എന്നെ ചെറുതാക്കുന്നത് അവരുടെ ആവശ്യമാണ്. അതുകൊണ്ടായിരിക്കാം രാഷ്ട്രീയത്തിൽ വന്നതിനു ശേഷം നിങ്ങൾ കാണുന്ന സുരേഷ് ഗോപി അല്ല, യഥാർഥ ആൾ എന്ന ആരോപണം വരുന്നതിന് പിന്നില്‍. ഞാൻ എന്ത് അല്ല എന്നത് വലുതാക്കി കാണിച്ച് എന്നെ മോശക്കാരനാക്കാൻ ശ്രമിക്കുന്നവർക്കെതിരെ എന്നെ ജയിപ്പിച്ച ദൈവം. അവർക്ക് രാഷ്ട്രീയമേയില്ലെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

കമ്മിഷണറിലെ ഭരത്ചന്ദ്രനെയാണ് ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഭരത്ചന്ദ്രൻ ആയി ജീവിച്ച് ഭരത്ചന്ദ്രനായി ഉത്തരവാദിത്തങ്ങൾ നിർവഹിച്ച് ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്ന വാക്ക് നല്‍കുയാണ്. എന്റെ ഉത്തരവാദിത്തവും സാമൂഹികമായ കടമകളുമൊക്കെ എനിക്കറിയാം എന്നാലും എന്റെ വ്യക്തിത്വത്തിന് ഇപ്പോൾ ഒരു മാറ്റം വന്നിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ചില ക്രമീകരണങ്ങള്‍ ആവശ്യമാണ്.

നിയമങ്ങൾ അനുശാസിക്കുന്ന ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ പലപ്പോഴും അച്ചടക്കത്തോടെ നിൽക്കേണ്ടി വരുന്നു എന്നത് എന്റെ ഹൃദയത്തില്‍ അടിച്ചേല്‍പ്പിച്ച ഒരു കാര്യമാണ്. അക്കാരണത്താല്‍ തന്റെ സ്വത്വം ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യമുണ്ടായാല്‍ ഞാന്‍ അതില്‍ നിന്നും രക്ഷ നേടാനായി കാത്തിരിക്കുന്നു. ഇക്കാര്യം ഞാന്‍ ആത്മാർത്ഥമായി മോഹന്‍ലാലിനോടും രഞ്ജിത്തിനോടും ഫോണില്‍ പറഞ്ഞിരുന്നു.

എന്റെ അച്ചടക്കവും നിഷ്ഠകളും മുൻശുണ്ഠിയും എന്റെ പാർട്ടി നേതാക്കൾക്കെല്ലാം അറിയാം. മോദിജി തന്നെ എന്നോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അപ്പോള്‍ ഞാൻ പറഞ്ഞത്, അസാധ്യമാണ്. കാരണം ഞാൻ ഇതാണ്, ഇങ്ങനെയല്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല. എന്നെ വിശ്വസിച്ച് ഇറങ്ങി വന്ന്, എനിക്ക് അഞ്ചു മക്കളെ സമ്മാനിച്ച ഭാര്യയെ ചോദ്യചിഹ്നമാക്കി മറ്റുന്ന രീതിയിലുള്ള ഒരു രാഷ്ട്രീയ നീക്കം എനിക്കെതിരേയുണ്ടായി. അന്നാണ് ലോകമെമ്പാടുമുള്ള സ്ത്രീപക്ഷത്തു നിന്ന് ഇത്രയും ശക്തമായി എന്റെ പിന്നിൽ അണിനിരന്നത്….

എന്റെ ജീവിതത്തില്‍ പല വിഷയങ്ങള്‍ ഉണ്ടായപ്പോഴും മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ വിളിച്ചിട്ടുണ്ട്. ‘സുരേഷ് ഞാനെന്താണ് ചെയ്യേണ്ടത്’ എന്ന് അദ്ദേഹം ചോദിച്ചു. ഒന്നും ചെയ്യേണ്ടതില്ല, നിങ്ങൾ നിങ്ങളെ തന്നെ സംരക്ഷിച്ചുകൊള്ളുക. ഞാനൊരു കുഴിയിലാണെന്നായിരുന്നു ഞാന്‍ അദ്ദേഹത്തിന് നല്‍കിയ മറുപടി. ഈ കുഴിയില്‍ നിന്നും ഞാന്‍ കയറി വരും. പക്ഷേ നിങ്ങൾക്കതിനായെന്ന് വരില്ല, ഈ കുഴിയിലേക്ക് ഇറങ്ങരുതെന്നും ഞാന്‍ അദ്ദേഹത്തിനോട് വ്യക്തമാക്കിയിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സിനിമ മേഖലയില്‍ നിന്നുള്ളവർ വരുന്നതിന് ഞാന്‍ തന്നെയാണ് വിലക്കിയത്. ഈ പരിഹാസം ഏറ്റുവാങ്ങാൻ അവരൊരു പാപവും ചെയ്തിട്ടില്ല. എന്നിട്ടും അവർ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആ അവരുടെ ആ അഭിപ്രായപ്രകടനങ്ങൾക്ക് അവരുടെ സിനിമാ ജീവിതം തകർത്തു കളയുന്നൊരു സംവിധാനം മലയാള സിനിമയിലുണ്ടെങ്കില്‍ അതിന്റെ അവസാനം തുടങ്ങിക്കഴിഞ്ഞു. ജീവത്യാഗം ചെയ്യേണ്ടി വന്നാലും ശരി തന്നെ അത് ഒടുക്കിയിരിക്കും. സിനിമയില്‍ ഒരുപാട് ചവിട്ടും കുത്തും ഏറ്റുവാങ്ങിയ ആളാണ് ഞാനെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week