‘സംസാരിക്കട്ടെ’ എന്ന് മലയാളത്തില്‍ പറഞ്ഞ് താലിബാന്‍ തീവ്രവാദി; മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യം പങ്കുവെച്ച് ശശി തരൂർ

ന്യൂഡൽഹി : താലിബാൻ തീവ്രവാദികളിൽ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യം പങ്കുവെച്ച് ശശി തരൂർ എംപി. കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തിൽ സന്തോഷം പങ്കിടുന്ന താലിബാൻ തീവ്രവാദികളുടെ ദൃശ്യത്തിലാണ് മലയാളത്തിൽ സംസാരിക്കുന്ന തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി സൂചനയുള്ളത്.
‘സംസാരിക്കട്ടെ’ എന്ന് മലയാളത്തിൽ തീവ്രവാദികളൊരാൾ പറയുന്നതായാണ് വീഡിയോയിൽ അവ്യക്തമായി കേൾക്കാനാവുന്നത്. ദൃശ്യമനുസരിച്ച് ആ താലിബാൻ കൂട്ടത്തിൽ രണ്ട് തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.

“ശബ്ദത്തിൽ നിന്ന് രണ്ട് മലയാളി താലിബാൻകാർ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തിൽ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും”, എന്നാണ് തരൂരിന്റെ ട്വീറ്റ്.
റമീസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഷെയർ ചെയ്ത വീഡിയോയാണ് തരൂർ വീണ്ടും ഷെയർ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News