CrimeKeralaNews

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ ആഢംബര ബൈക്കുമായി പിടിയിൽ

കൊച്ചി:കൊച്ചിയിൽ ഫ്ലാറ്റുകൾ കേന്ദ്രികരിച്ച് മാരകമയക്കുമരുന്നുകൾ വിൽപ്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ സംസ്ഥാന എക്സൈസ് കമ്മിഷണറുടെ സൗത്ത് സോൺ സ്ക്വാഡ് പിടികൂടി. മാരകമായ MDMA എന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് 200 ഗ്രാം ഇവരിൽ നിന്നും പിടികൂടിയത്. തൃശൂർ സ്വദേശി അൽ അമീൻ22, ആലപ്പുഴ കലവൂർ സ്വദേശി ബിമൽ ബാബു 23 എന്നിവരാണ് KL 03 AF 1826 x പൾസ് 200 , എന്ന ആഡംബര ബൈക്കുമായി കൊച്ചി കാക്കനാട്ടു നിന്നും പിടിയിലായത് .

സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫിസർ KN സുരേഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്ക്വാഡ് തലവൻ R രാജേഷിന്റെ നേതൃത്വത്തിൽ നാളുകളായി നടത്തിയ നിരന്തര നിരീക്ഷണത്തിലാണ് ഇവരെ പിടിക്കാൻ കഴിഞ്ഞത്. ഇരുവരിൽ ഒരാൾ എജിനീയറിങ് വിദ്യാർത്ഥിയാണ്.

സൗത്ത് സോൺ എക്സൈസ് കമ്മിഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് റാവു, എക്സൈസ് ഇൻസ്പെക്ടർമാരായ വൈശാഖ് V പിള്ള ,ആദർശ് . ഗ്രേഡ് AEI ഫിലിപ്പ് തോമസ്, സിവിൽ എക്സൈസ് ഓഫിസർമാരായ KN സുരേഷ്, വിമൽ കുമാർ , അസീസ്, ജീയേഷ്, ഷിജു എന്നിവരും എറണാകുളം ജില്ലാ സ്ക്വാഡ് പാർട്ടിയും റെയിഡിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker