കാബൂൾ:അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് താലിബാൻ. അഞ്ചംഗ ആക്ടിങ് മന്ത്രിസഭയെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് ആണ് പ്രധാനമന്ത്രി. മുല്ലാ അബ്ദുൽ ഗനി ബറാദർ ഉപപ്രധാനമന്ത്രിയാണ്.
താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്താസമ്മേളനത്തിലാണ് ഇടക്കാല സർക്കാരിന്റെ പ്രഖ്യാപനം നടത്തിയത്.
സിറാജുദ്ദീൻ ഹഖാനിയാണ് ആഭ്യന്തര മന്ത്രി. ആമിർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രിയും അബാസ് സ്താനിക്‌സായ് വിദേശകാര്യ സഹമന്ത്രിയുമാണ്.ഇത് തല്ക്കാലത്തേക്കുള്ള സർക്കാരാണെന്നാണ് താലിബാൻ വക്താവ് വ്യക്തമാക്കിയത്. പുതിയ സർക്കാരിനെ പിന്നീട് മറ്റൊരു ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News