പരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം. വോട്ടെണ്ണി ആദ്യ സമയം പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് നില ഉയര്‍ത്തുകയായിരുന്നു. നിലവിലെ എക്‌സൈസ് മന്ത്രിയാണ് അദ്ദേഹം.

നിലവില്‍ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന്റെ വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. 90 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫ് 47 സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും മാത്രമാണ് മുന്നേറുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News