കണ്ണൂരിലെ കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ ഒരാള്‍ ടിപി വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി

കണ്ണൂർ : കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരാള്‍ ടിപി വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി. ടിപികേസിൽ 24-ാം പ്രതിയായിരുന്ന ഇയാളുടെ കൈപ്പത്തി സംഭവത്തില്‍ അറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. എം റമീഷ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 24-ാം പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തലശേരിക്കടുത്ത കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊന്ന്യത്താണ് സ്‌ഫോടനം ഉണ്ടായത്.മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് പ്രാധമിക നിഗമനം. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. രണ്ടുപേരും മാഹി സ്വദേശികളാണ്. എം.റമീഷ്, ഭീരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ടുപേരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയത്.

പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക്. സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ടുപേരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയത്. തലശ്ശേരി ഡിവൈഎസ്പി അടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News