മൂവാറ്റുപുഴ:അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഓ സൂരജ് ഐ.എ. എസിന്‍റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ കോടതിഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി കലാംപാഷയാണ് ജപ്തിയ്ക്ക് ഉത്തരവിട്ടത്. എറണാകുളം ,ഇടുക്കി, തിരുവന്തപുരം ജില്ലകളിലെ വീടുകളും ഫാളാറ്റുകളും ഉള്‍പെടെ ജപ്തി ചെയ്യാനാണ് ഉത്തരവ്. ഭാര്യയുടേയും മക്കളുടെയും പേരിലുള്ള വസ്തുക്കളാണ് ജപ്തിചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ സൂരജ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോടതി ഉത്തരവ്. ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത്12 കോടിയേറെ രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു പരാതി. കേസില്‍ വിചാരണ നടത്താനിരിയ്ക്കെയാണ് കോടതിയുടെ ജപ്തി ഉത്തരവ്.