27.6 C
Kottayam
Thursday, June 4, 2026

‘ഷാൾ ഐ റിമൈൻഡ് യു സംതിങ്’; സിബിഐ റിപ്പോർട്ടിന് പിന്നാലെ ‘നരസിംഹം’ ഡയലോഗുമായി എംഎൽഎ

Must read

എറണാകുളം: എം പി ഹൈബി ഈഡനെതിരായ സോളാർ പീഡനപരാതിയിൽ തെളിവില്ലെന്ന സി ബി ഐ റിപ്പോർട്ടിൽ പ്രതികരിച്ച് എറണാകുളം എം എൽ എ ടി ജെ വിനോദ്. ഹൈബി ഈഡൻ എം പിയുടെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് എന്ന വരികളോടെ നരസിംഹം സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് എംഎൽഎ പങ്കിട്ടത്. സത്യം മൂടിവെച്ചാലും വളച്ചൊടിച്ചാലും അത് ഒരു നാൾ പുറത്തുവരിക തന്നെ ചെയ്യുമെന്ന ഡയലോഗാണ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് വായിക്കാം


‘ഹൈബി ഈഡൻ എം.പിയുടെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് മറുപടി പറയാൻ നരസിംഹം എന്ന സിനിമയിലെ മമ്മൂക്കയുടെ വാക്കുകൾ കടമെടുക്കുകയാണ്…
“ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്, സൂര്യൻ ആ കറുത്തമറ വിട്ട് പുറത്ത് വരും.
അതുപോലെ തന്നെയാണ് സത്യവും… മൂടിവയ്ക്കാം…
വളച്ചൊടിക്കാം…
പക്ഷെ ഒരു നാൾ ഒരിടത്തത് സത്യം പുറത്തു വരും മിസ്റ്റർ സൂപ്പരിന്റന്റ്‌ ഓഫ് പോലീസ്…
ഷാൽ ഐ റിമൈൻഡ് യു സംതിങ്, ഇറ്റ് ഈസ് ക്വയറ്റ്‌ അൺബിക്കമിംഗ്‌ ആൻ ഓഫീസർ”
– നന്ദഗോപാൽമാരാർ (നരസിംഹം)’, പോസ്റ്റിൽ ടിജെ വിനോദ് കുറിച്ചു.

2


ഹൈബി ഈഡനെതിരായ സോളാർ പീഡന ലൈംഗിക പരാതിയിൽ അന്വേഷണത്തിൽ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റഫര്‍ റിപ്പോര്‍ട്ടിൽ സി ബി ഐ വ്യക്തമാക്കിയത്. ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന ശക്തമായ തെളിവുകൾ നൽകാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല.മാത്രമല്ല കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താനും സാധിച്ചില്ലെന്നും സി ബി ഐ പറയുന്നു. അതുകൊണ്ട് തന്നെ കേസ് അവസാനിപ്പിക്കണമെന്നും കോടതിയിൽ സി ബി ഐ ആവശ്യപ്പെട്ടു.

3


2021 ലായിരുന്നു സോളാർ കേസിലെ പ്രതിയായ യുവതിയുടെ പരാതിയിൽ ഹൈബി ഈഡൻ ഉൾപ്പെടെയുള്ള ആറ് നേതാക്കൾക്കെതിരെ സി ബി ഐ കേസെടുത്തത്. ഇതിൽ ആദ്യമായി സി ബി ഐ അന്വേഷിച്ച കേസ് ഹൈബി ഈഡനെതിരായ പരാതിയായിരുന്നു. 2012 ഡിസംബര്‍ ഒന്‍പതിന് പാളയത്തെ എം എല്‍ എ ഹോസ്റ്റലിലെ നിളാ ബ്‌ളോക്കിലെ 34-ാം നമ്പര്‍ മുറിയില്‍ വെച്ച് സോളാര്‍ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാൻ വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. കേസിൽ രണ്ട് തവണ ഹൈബിയെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. പരാതിക്കാരിയിൽ നിന്ന് രണ്ട് തവണയായി സി ബി ഐ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് സി ബി ഐ റിപ്പോർട്ടിലുള്ളത്.

- Advertisement -
4

അതേസമയം ഹൈബി ഈഡനെ കൂടാതെ മുൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, അടൂർ പ്രകാശ് എംപി, എ പി അനിൽ കുമാർ, ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരേയും യുവതി പരാതി നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week