23.9 C
Kottayam
Thursday, June 4, 2026

ബോബിക്ക് ചെറിയ മാനസിക പ്രശ്‌നമുണ്ടായിരിന്നു, ഇപ്പോഴും ഇടക്ക് വിളിച്ചിട്ട് നമുക്ക് വീണ്ടും കല്യാണം കഴിക്കാമെന്ന് പറയും; ആദ്യ ഭര്‍ത്താവ് ബോബി ഭോസ്ലയെ കുറിച്ച് ശ്വേതാ മേനോന്‍

Must read

വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ശ്വേതാ മേനോന്‍. അതിനോടൊപ്പം തന്നെ നിരവധി വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. സിനിമയിലെ ബോള്‍ഡ് ക്യാരക്ടറിനെ പോലെയാണ് താരം ജീവിതത്തിലും. വിവാദങ്ങളെ പലപ്പോഴും താരം മുഖവിലയ്‌ക്കെടുക്കാറില്ല. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ നാരായണകുട്ടിയടെയും ശാരതാമേനോന്റെയും മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു ശ്വേതയുടെ പിതാവ് ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം.

ശ്വേതയുടെ ആദ്യവിവാഹം ബോബി ബോസ്ലയുമായിരുന്നു. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു. ബോബി ഭോസ്ലെയും ശ്വേതയും ഏറെക്കാലം സുഹൃത്തുക്കളായിരുന്നു. ഇവരുടെ നീണ്ടകാലത്തെ സൗഹൃദം വിവാഹത്തിലേക്കെത്തുകയായിരുന്നു. പിന്നീട് വേര്‍പിരിഞ്ഞു. 2011 ല്‍ തൃശൂര്‍ സ്വദേശിയും മുംബൈയില്‍ ബിസ്സിനസ്സുകാരനുമായ ശ്രീവല്‍സമേനോനുമായി വിവാഹിതയായി. ഈ ബന്ധത്തില്‍ സബൈന എന്ന മകളുമുണ്ട്.

തന്റെ ആദ്യകുടുംബ ജിവിതത്തെ കുറിച്ചും ബോബി ഭോസ്ലെയും കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ശ്വേത മേനോന്‍. ബോബിക്ക് ചെറിയ മാനസിക രോഗമുണ്ടായിരുന്നുവെന്നും ഒരു മാസം തന്റെ കൂടെ ബോബി നിന്നുവെന്നും പിന്നീട് തന്നെ വിട്ടുപോയെന്നും ശ്വേത പറയുന്നു. ആരോടും പറയാതെ പോയാല്‍ പിന്നീട് വരുക നാലഞ്ച് മാസം കഴിയുമ്പോഴാണ്. ഏഴു വര്‍ഷമാണ് ഞങ്ങള്‍ പ്രണയിച്ചത്. എന്നാല്‍ ഈ ഏഴ് വര്‍ഷത്തിനിടയില്‍ ബോബി കഞ്ചാവ് ഉപയോഗിക്കുന്നതായി എനിക്ക് അറിയില്ലായിരുന്നു.

അക്കാലഘട്ടങ്ങളില്‍ ബോബി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. വീടിന്റെ വാതില്‍ വരെ ചവിട്ടി പൊളിച്ചു. ഞാന്‍ ഇപ്പോഴും ബോബിയെ വെറുത്തിട്ടില്ല. ഇപ്പോഴും ബോബി എന്നെ വിളിക്കും. നമ്മുക്ക് വീണ്ടും കല്യാണം കഴിക്കാം എന്ന് പറയും. ഐ മിസ് മൈ ഫ്രണ്ട് എന്ന് പറഞ്ഞ് കരയും. എന്റെ അടുത്ത് അപ്പോള്‍ ശ്രീ ( ഭര്‍ത്താവ് ശ്രീവത്സന്‍ )ഉണ്ടാകും. എന്നെക്കാള്‍ അയാളുടെ രോഗാവസ്ഥ മനസിലാകുന്നത് ശ്രീയ്ക്ക് ആണെന്ന് തോന്നുന്നെന്നും ശ്വേത പറഞ്ഞു. സാമ്പത്തികമായി വളരെ പുറകില്‍ നില്‍ക്കുന്ന കുടുംബ മായിരുന്നു ബോബിയുടേത്. അവര്‍ക്ക് തന്റെ സമ്പത്തില്‍ മാത്രമായിരുന്നു നോട്ടമെന്നും ശ്വേത പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week