25.6 C
Kottayam
Thursday, June 4, 2026

മെസിയുടെ പേരില്‍ പുഷ്പാഞ്ജലിയും ഭാഗ്യസൂക്താര്‍ച്ചനയു! വഴിപാട് നേര്‍ന്ന് ആരാധകര്‍

Must read

ചേര്‍ത്തല: ആരാധകര്‍ കാത്തിരുന്ന കോപ്പ അമേരിക്ക ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. കോപ്പ അമേരിക്കയില്‍ ആര് മുത്തമിടുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. കേരളക്കരയിലെ കാല്‍പ്പന്ത് പ്രേമികളും വളരെയധികം ആവേശത്തിലാണ്. ബ്രസിലോ അതോ അര്‍ജന്റീനയോ എന്ന കാത്തിരിപ്പിലാണ് ഓരോരുത്തരും. ലയണല്‍ മെസി എന്ന സൂപ്പര്‍താരം മെസിയുടെ പേരില്‍ ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചിരിക്കുകയാണ് ഒരു ആരാധകന്‍.

ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശേരി പുന്നക്കീഴില്‍ ശ്രീഭഗവതി ക്ഷേത്രത്തിലാണ് മെസിയുടെ പേരില്‍ വഴിപാട് നേര്‍ന്നിരിക്കുന്നത്. അര്‍ജന്റീന താരത്തിന്റെ പേരില്‍ ഒരു പുഷ്പാഞ്ജലിയും ഒരു ഭാഗ്യസൂക്താര്‍ച്ചനയുമാണ് ആരാധകര്‍ നേര്‍ന്നിരിക്കുന്നത്. ഈ വഴിപാടുകള്‍ നേര്‍ന്നതിന്റെ രസീതുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അതിനിടെ മാറക്കാനയില്‍ അര്‍ജന്റീനയും, ബ്രസീലും തമ്മില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സ്വപ്നഫൈനലില്‍ സ്റ്റേഡിയം കപ്പാസിറ്റിയുടെ 10 ശതമാനം ആള്‍ക്കാര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ സംഘാടകരായ കോണ്‍മെബോളിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചു കൊണ്ടാണ് 10 ശതമാനം കാണികള്‍ക്ക് ചരിത്ര മത്സരത്തിലേക്ക് പ്രാദേശിക സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചത്. എന്നാല്‍ ബ്രസീലില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ മത്സരം കാണാന്‍ അനുവാദമുണ്ടാകൂ. സ്റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളാവുന്നതിന്റെ 10 ശതമാനം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുകയെന്ന് റിയോ ഡി ജനൈറോ മേയറുടെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കിരീടപോരാട്ടം നടക്കുന്നത്.

ടിക്കറ്റ് സമ്പ്രദായത്തിന് പകരം ക്രെഡന്‍ഷ്യല്‍സ് രീതിയിലാകും കാണികള്‍ക്ക് പ്രവേശനം. ആകെ മൊത്തം 5500 ക്രെഡന്‍ഷ്യല്‍സാണ് ഫൈനല്‍ മത്സരത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നത്. മേയറുടെ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെല്ലാം സ്റ്റേഡിയത്തില്‍ പ്രവേശിക്കും മുമ്ബ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

- Advertisement -

ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്ക് 2200 ക്രെഡന്‍ഷ്യല്‍സ് വീതവും, ബാക്കിയുള്ള 1100 ക്രെഡന്‍ഷ്യല്‍സ് ഔദ്യോഗിക അതിഥികള്‍ക്ക് നല്‍കാനുമാണ് കോണ്‍മെബോള്‍ തീരുമാനിച്ചിരിക്കുന്നത്. മാറക്കാന സ്റ്റേഡിയത്തില്‍ 78000ത്തില്‍ അധികം പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമുണ്ടെങ്കിലും സ്റ്റേഡിയത്തിലെ അംഗീകരിക്കപ്പെട്ട കപ്പാസിറ്റി 55000 മാത്രമാണ്. അതുകൊണ്ടാണ് കോപ്പ അമേരിക്ക ഫൈനല്‍ കാണാന്‍ 5500 പേര്‍ക്ക് മാത്രം അവസരം ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week