EntertainmentKeralaNews

ആറാട്ടിൽ ആടിയ സ്വാസിക; “ഇങ്ങനെ കാണാൻ ഇഷ്ടമില്ല”, “തിരുകി കയറ്റിയ കഥാപാത്രം”; എല്ലാത്തിനും ഈ ഒരൊറ്റ കാര്യം ;പ്രതികരിച്ച് സ്വാസിക വിജയ്!

കൊച്ചി:ടെലിവിഷൻ പരമ്പരകളിലൂടെയും പരിപാടികളിലൂടെയും മലയാളികൾക്ക് പരിചിതയാണ് സ്വാസിക വിജയ്. ഒട്ടേറെ നല്ല കഥാപാത്രങ്ങളും സിനിമയിൽ സ്വാസികയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വാസിക എന്ന നടിയെ സിനിമാ പ്രേമികൾ ശ്രദ്ധിച്ച് തുടങ്ങിയത് കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്ന ചിത്രത്തിലെ തേപ്പുകാരി റോൾ അഭിനയിച്ചതിലൂടെയാണ്.

അതുകൊണ്ട് ഇപ്പോഴും മലയാളികൾക്ക് തേപ്പുകാരിയാണ് സ്വാസിക. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ സ്വാസിക അവതാരകയായും തിളങ്ങുന്നുണ്ട്.

ഷൂട്ടിങ് തിരക്കുകൾക്കിടയിലും സ്വന്തമായി ഒരു യുട്യൂബ് ചാനലും സ്വാസികയ്ക്കുണ്ട്. സ്വാസിക അഭിനയിച്ച് ഏറ്റവും പുതിയതായി റിലീസിനെത്തിയ സിനിമ മോഹൻലാലിന്റെ ആറാട്ടാണ്. ചിത്രത്തിലെ ലൊക്കേഷൻ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ ലഭിച്ച നെ​ഗറ്റീവ് കമന്റുകൾക്ക് സ്വാസിക നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

ബാലേട്ടന്റെ മക്കൾ എന്ന ക്യാപ്ഷനോടെ നടി മാളവിക മേനോനൊടപ്പമുള്ള ചിത്രങ്ങളാണ് സ്വാസിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും സ്വാസിക കുറിച്ചിട്ടുണ്ട്. തുടക്കക്കാരെന്ന നിലയിൽ സിനിമയുടെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ആറാട്ട് കണ്ട ശേഷം സ്വാസിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആളുകൾക്ക് ഇഷ്ടപ്പെടുന്ന പല എലമെൻ്റ്സും ചിത്രത്തിലുണ്ട്. പഴയ സിനിമകളിലെ ഡയലോഗുകളൊക്കെ പ്രേക്ഷകർക്ക് ഓർത്തെടുക്കാൻ കഴിയും. ഇത് സെലിബ്രേറ്റ് ചെയ്യാനുള്ള മൂവിയാണ്. ഫാമിലി പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന എല്ലാ കാര്യങ്ങളും സിനിമയിലുണ്ടെന്നും സ്വാസിക പറഞ്ഞിരുന്നു. സ്വാസിക അടക്കം ചില താരങ്ങളുടെ കഥാപാത്രങ്ങൾ ആ സിനിമയ്ക്ക് ആവശ്യമില്ലാത്തതായിരുന്നുവെന്നും സ്വാസികയെ സൈഡ് റോളുകളിൽ കാണാനല്ല നായികയായി കാണാനാണ് ആ​ഗ്രഹമെന്നും സ്വാസികയെ കുറിച്ച് കമന്റുകൾ വന്നിരുന്നു.
ഇത് ഒരു ലാലേട്ടൻ മൂവി ആണെന്നായിരുന്നു ആരാധകർക്ക് സ്വാസികയുടെ മറുപടി. ശരിക്ക് പറഞ്ഞാൽ ലാലേട്ടന്റെ ആറാട്ട് തന്നെയാണ് ചിത്രമെന്നും ഇതുപോലെയൊരു മാസ് മൂവിക്കായി എല്ലാവരും കാത്തിരിക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആറാട്ട് തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button