24.9 C
Kottayam
Saturday, June 6, 2026

പിണറായിയ്ക്ക് പണിയാകുമോ?സ്വർണ്ണക്കടത്തിലെ കള്ളപ്പണകേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും

Must read

കൊച്ചി : സ്വർണ്ണക്കടത്തിലെ കള്ളപ്പണകേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ സ്വപ്ന നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. തനിക്ക് ഭീഷണി ഉണ്ടെന്നും കേന്ദ്ര സുരക്ഷ വേണം എന്നും ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയും ഇന്ന് പരിഗണിക്കും.

മുഖ്യമന്ത്രിയെ പ്രതികൂട്ടിൽ ആക്കി സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയിലാണ് ഇ ഡി തുടർ അന്വേഷണത്തിലേക്ക് കടക്കുന്നത്. ആദ്യപടിയായി ഇന്ന് രാവിലെ 11 മണിക്കാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്ന സുരേഷിന് ഇ ഡി നിർദ്ദേശം നൽകിയത്.

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കൾ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. 

മുൻമന്ത്രി കെടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164  മൊഴിയിൽ വെളിപ്പെടുത്തലുകളുണ്ട്. മൊഴി പകർപ്പ് കേന്ദ്ര ഡയറകറേറ്റ് പരിശോധിച്ച ശേഷം ആണ് തുടർ അന്വേഷണവുമായി മുന്നോട്ട് പോകാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്.

- Advertisement -

നേരെത്തെ സ്വപ്ന സുരേഷ് കസ്റ്റംസിനു നൽകിയ 164 മൊഴിയും ഇ ഡി യ്ക്ക് ലഭിച്ചിട്ടുണ്ട്.ഡോളർ കടത്തു കേസിൽ സ്വപ്ന കസ്റ്റംസിനു നൽകിയ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ ഡി ഹർജി ഇന്ന് സാമ്പത്തിക കുറ്റന്വേഷണ കോടതി പരിഗണിക്കുന്നുണ്ട്.ഈ മൊഴികൾ കൂടി വെച്ചക്കും ഇന്നത്തെ ചോദ്യം ചെയ്യൽ.164 മൊഴി നൽകിയത്തോടെ ജീവന് ഭീഷണി ഉണ്ടെന്നും കേരളാ പോലീസിന്റെ സുരക്ഷയ്ക്ക് പകരം കേന്ദ്ര സേന വേണം എന്ന സ്വപ്നയുടെ ഹർജിയും ജില്ലാ കോടതി പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week