KeralaNews

സ്വപ്‌ന സുരേഷ് ഇന്ന് ജയില്‍ മോചിതയാകും; പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കും

കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇഎന്‍ഐഎ കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയാകും. ഒരു വര്‍ഷത്തിനു ശേഷമാണ് സ്വപ്ന ജയിലിനു പുറത്തിറങ്ങുന്നത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന സ്വപ്ന കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

2020 ജൂലൈ 11നാണ് സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്‍ണം കസ്റ്റംസ് പി ടികൂടിയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇഡി, എന്‍ഐഎ കേസുകളും കോഫെപോസ പ്രകാരമുള്ള കരുതല്‍ തടങ്കലുമാണു സ്വപ്നയ്ക്കെതിരേ ഉണ്ടായിരുന്നത്. ഇതില്‍ കസ്റ്റംസ് കേസിലും ഇഡി കേസിലും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ നിയമപ്രകാരം ചുമത്തിയ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കു കയും ചെയ്തു.

25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. ജാമ്യ വ്യവസ്ഥയുടെ നടപടികളടക്കം പൂര്‍ത്തിയായാല്‍ അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകും. ജാമ്യം നിഷേധിച്ച എന്‍.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും തങ്ങള്‍ക്കെതിരെ യു. എ.പി.എ ചുമത്തുവാന്‍ തക്ക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. പ്രതികള്‍ക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എന്‍.ഐ.എയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടി സ്വപ്നയുള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button