ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം; ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കേസിലെ പ്രതിയും കൊച്ചി മുന്‍മേയറുമായ ടോണി ചെമ്മണി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

സംഭവത്തില്‍ തിങ്കളാഴ്ച ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ജോസഫ് ജോര്‍ജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇന്ധന വില വര്‍ധനവിനെതിരെ വൈറ്റില-ഇടപ്പള്ളി ദേശീയ പാത ഉപരോധിച്ചതിനെതിരെയാണ് ജോജു ജോര്‍ജ് പ്രതിഷേധിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുമായി ജോജു വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അക്രമാസക്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News