FeaturedHome-bannerKeralaNews

ശിവശങ്കർ ജീവിതത്തിൻ്റെ ഭാഗം ഞാൻ ചതിക്കപ്പെട്ടു.. എന്നെ ദുരുപയോഗം ചെയ്തു..! പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ ആത്മഹത്യ,തുറന്ന് പറഞ്ഞ് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ന്യൂസ് 18 മലയാളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സ്വപ്‌ന സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ കുരുക്കിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു സ്വപ്‌നാ സുരേഷ് നടത്തിയത്.

എന്റെ കുടുംബാംഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. മാസത്തിൽ രണ്ടു തവണയെങ്കിലും ഞങ്ങൾ യാത്ര ചെയ്യുമായിരുന്നു. എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. വീട്ടിൽ എത്തി ഭക്ഷണം കഴിക്കുമായിരുന്നു. മദ്യപിക്കുമായിരുന്നു. എന്റെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്നു. യാതൊരു അവിഹിതവും വീട്ടിൽ നടന്നിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹം ഒരിക്കലും തന്റെ ഫ്‌ളാറ്റിൽ നിന്നും അബോധാവസ്ഥയിൽ പുറത്ത് പോയിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തിന്റെ ഇടവേളയിൽ അദ്ദേഹം മിക്ക ദിവസവും തന്റെ വീട്ടിലെത്തിയിരുന്നു. രാത്രിയിൽ സെക്രട്ടറിയേറ്റിൽ നിന്നും ഏറെ വൈകിയാണ് ശിവശങ്കരൻ പുറത്തിറങ്ങിയിരുന്നത്. അതുകൊണ്ടു തന്നെ രാത്രി വൈകിയാണ് ഇദ്ദേഹം പുറത്തിറങ്ങിയിരുന്നതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കുന്നു.

തന്നെ നശിപ്പിച്ചതിനു പിന്നിൽ ശിവശങ്കറിനു പങ്കുണ്ട്. യു.എ.ഇ കോൺസുലേറ്റിൽ നടന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ടായിരുന്നു. കോൺസുലേറ്റിൽ നിന്നും രാജി വയ്ക്കാൻ അദ്ദേഹമാണ് നിർദേശിച്ചത്. സ്‌പേസ് പാർക്കിൽ ജോലി വാങ്ങി നൽകിയത് അദ്ദേഹമായിരുന്നു. ഇതിനു ശേഷം ഇദ്ദേഹമാണ് സർക്കാരിൽ ജോലി വാങ്ങി നൽകിയത്. താൻ ഒരു പുസ്തകം എഴുതിയാൽ അത് ബെസ്റ്റ് സെല്ലറായി മാറും. ശിവശങ്കർ സാറിന് എല്ലാ വിശദാംശങ്ങളും അറിയാം. ഇത്തരത്തിൽ എന്തിനാണ് ഇപ്പോൾ ഒരു പുസ്തകം എഴുതിയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

മൂന്നു വർഷത്തിലേറെയായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമാണ്. തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ഒരു ഫോൺ കൊടുത്ത് നശിപ്പിക്കാൻ മാത്രം മണ്ടനാണോ ശിവശങ്കറെന്ന ചോദ്യമാണ് സ്വപ്‌ന ഉയർത്തുന്നത്. തനിക്ക് ഒരു കുടുംബമുണ്ട്. ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയിരിക്കുകയാണ്. ഭർത്താവില്ലാത്ത ഒരു കുട്ടിയുമായി കഴിയുന്ന എല്ലാ ഭാര്യമാർക്കും ഇത്തരം ചൂഷണം നേരിടേണ്ടി വരുമെന്നു വ്യക്തമാകുമെന്നും സ്വപ്‌ന സുരേഷ് തുറന്നു പറയുന്നു.

ഒരു ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കാനുള്ള കാരണം ഉണ്ടെന്ന് എനിക്ക് അറിയില്ല. ഞാൻ ചതിക്കപ്പെടുകയായിരുന്നു. ശിവശങ്കർ എന്നെ ദുരുപയോഗം ചെയ്യുകയായിരുന്നു. ഞാൻ ഇത് തുറന്ന് പറയാൻ നിർബന്ധിതനാകുകയായിരുന്നു. യുഇഇ കോൺസുലേറ്റിന്റെ സ്‌പോൺസർഷിപ്പിന്റെ ഭാഗമായാണ് ആപ്പിൾ ഫോൺ നൽകിയത്. അല്ലാതെ ഇത്തരത്തിൽ ഒരു ചതിയുടെ ഭാഗമായല്ല ശിവശങ്കറിന് ഫോൺ നൽകിയത്. മൂന്നു വർഷത്തിലേറെയായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇത്തരത്തിൽ ലൈഫ് മിഷൻ കാര്യങ്ങളെല്ലാം തയ്യാറാക്കിയതിനു പിന്നിൽ ശിവശങ്കറാണെന്നും സ്വപ്‌ന വ്യക്തമാക്കുന്നു.

https://fb.watch/aYS2aIkpnY/
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker