25.4 C
Kottayam
Thursday, November 7, 2024
test1
test1

സ്വര്‍ണക്കടത്ത് : സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചുവിട്ടു

Must read

തിരുവനന്തപുരം:തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചു വിട്ടു.

ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍ മനേജരായിരുന്ന സ്വപ്ന നേരത്തെ യു.എ.ഇ കോണ്‍സുലേറ്റിലും ജോലി ചെയ്തിരുന്നു. സ്വപ്ന ഇപ്പോള്‍ ഒളിവിലാണ്. കസ്റ്റഡിയിലുള്ള മുന്‍ പി.ആര്‍.ഒ. സരിത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം.

കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജ തിരിച്ചറിയില്‍ കാര്‍ഡുണ്ടാക്കി ഇതുവഴിയാണ് സരിത് സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഞായറാഴ്ചയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 15 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടിയത്. സ്റ്റീല്‍ പൈപ്പുകള്‍ക്കുളളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വര്‍ണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയുടെ പങ്കുകൂടി തെളിഞ്ഞതോടെ അന്വേഷണം മേല്‍ത്തട്ടിലേക്ക് നീങ്ങുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദിവ്യയെ എല്ലാ പദവികളില്‍ നിന്നും നീക്കി;ഗുരുതര വീഴ്ച എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍, കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി പി ദിവ്യ വരുത്തിയത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. പി...

വയനാട്ടില്‍ നിന്ന് പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രമുള്ള ഭക്ഷ്യകിറ്റുകള്‍ പിടികൂടി; ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനെന്ന് കിറ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ തോല്‍പ്പെട്ടിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടി. ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ എന്ന് കിറ്റില്‍ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ്് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍...

പണം പാലക്കാടെത്തിച്ചത് വി ഡി സതീശന്റെ വാഹനത്തില്‍; കെ.സി. വേണുഗോപാല്‍ വന്നപ്പോഴും പണം എത്തിച്ചു; കൈകാര്യം ചെയ്യുന്നത് ബിനാമിയായ നവാസ് മാഞ്ഞാലിയെന്നും ഷാനിബ്

പാലക്കാട്: വി.ഡി.സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് എ.കെ. ഷാനിബ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി. സതീശന് കിട്ടുന്ന സുരക്ഷ ഉപയോഗിച്ചുകൊണ്ടാണിത്. കൃത്യമായ ബോധ്യത്തിലാണ് ഇക്കാര്യം പറയുന്നത്.കഴിഞ്ഞദിവസം...

വാഹനം മാറിക്കയറുന്നത് കുറ്റമോ?പുതിയ ന്യായവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: കള്ളപ്പണം ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ സിസിടിവി ദൃശ്യങ്ങളിൽ വിശദീകരണവുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കെ.പി.എം. ഹോട്ടലിൽ നിന്ന് താൻ കയറിയത് ഷാഫിയുടെ കാറിലാണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ചില...

ട്രോളിബാഗ് കയറ്റിയ കാറിൽ രാഹുൽ കയറിയില്ല, യാത്ര മറ്റൊരു കാറിൽ; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വാദങ്ങള്‍ പൊളിയുന്നു

പാലക്കാട്: കെ.പി.എം. ഹോട്ടലിലെ കള്ളപ്പണ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ പൊളിയുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവ ദിവസം പാലക്കാട് കെ.പി.എം. ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുപോയത് മറ്റൊരു വാഹനത്തിലെന്ന്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.