32.4 C
Kottayam
Monday, September 30, 2024

ഷാജ് കിരൺ പറഞ്ഞതെല്ലാം ശരിയാകുകയാണ്,സ്വപ്ന സുരേഷിന്‍റെ വക്കീലായത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്ന് അഡ്വ. കൃഷ്ണരാജ്

Must read

കൊച്ചി: സ്വപ്ന സുരേഷിന്‍റെ വക്കീലായത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്ന് അഡ്വ. കൃഷ്ണരാജ്. താൻ ഒരു മതനിന്ദയും നടത്തിയിട്ടില്ല. ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും കൃഷ്ണരാജ് പറഞ്ഞു. ഷാജ് കിരൺ പറഞ്ഞതെല്ലാം ശരിയാകുകയാണ്. സ്വപ്നയുടെ വക്കീലിനെ പൂട്ടുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ പൊലീസ് ഇപ്പോൾ കേസെടുത്തു. 164 മൊഴിക്ക് ഇനി രഹസ്യ സ്വഭാവമില്ലെന്നും അഫിഡവിറ്റായി കോടതിയിൽ കൊടുത്തിട്ടുണ്ടെന്നും അഡ്വ. കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് സംഘപരിവാർ സംഘടനകളുമായി യാതൊരു ബന്ധമൊന്നുമില്ല. ഇത്തരം ആരോപണങ്ങൾക്ക് മറുപടിയില്ല. സംഘപരിവാർ ബന്ധമുണ്ടെങ്കിൽ തന്നെ എന്താണ് തെറ്റ്. പിണറായി മോഷണം നടത്തിയാൽ പറയാൻ പാടില്ലേ എന്നും കൃഷ്ണരാജ് ചോദിച്ചു.

സ്വപ്ന നാളെ കൊച്ചിയിലെത്തി വക്കാലത്ത് ഒപ്പിടും. ഹൈക്കോടതിയിൽ ചെല്ലാതിരിക്കാനാണ് തനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്ത് വന്നാലും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും മുൻകൂർ ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ. കൃഷ്ണരാജ് അറിയിച്ചു.

മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്‍റെ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ട സംഭവത്തിലാണ് കേസെടുത്തത്.

മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി ആർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി ലഭിച്ച പരാതിയിലാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

Popular this week