23.9 C
Kottayam
Thursday, June 4, 2026

കളിച്ചിരിക്കുന്നത് ആരോടാണെന്നറിയാമോ? നാളെ ഇയാളെയങ്ങ് പൊക്കും’ ഓ‌ഡിയോ സംഭാഷണം പുറത്തുവിട്ട് സ്വപ്‌ന

Must read

പാലക്കാട്: ഷാജ് കിരണിനെ തനിക്ക് വർഷങ്ങൾക്ക് മുൻപ്‌തന്നെ അറിയാമെന്ന് സ്വ‌പ്‌ന സുരേഷ്. ഷാജ് കിരണുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എം.ശിവശങ്കറിന്റെ പുസ്‌തകം പുറത്തുവന്ന ശേഷമാണ് പരിചയമായത്. മജിസ്‌ട്രേറ്റിന് മൊഴി നൽകിയതിനെത്തുടർന്ന് ഷാജുമായി താൻ കണ്ടിരുന്നു. സരിത്തും ഒപ്പമുണ്ടായിരുന്നു. അന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് പറഞ്ഞു. ‘കളിച്ചിരിക്കുന്നത് ആരോടാണെന്നറിയാമോ? നാളെ സരിത്തിനെ പൊക്കും, അദ്ദേഹത്തിന്റെ മകളെക്കുറിച്ച് പറഞ്ഞാൽ സഹിക്കില്ല.’ എന്നാണ് ഷാജ് പറഞ്ഞതെന്ന് സ്വപ്‌ന അറിയിച്ചു.

തന്റെ മൊഴിയിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് പറയുക മാത്രമാണ് ചെയ്‌തത്. മാദ്ധ്യമങ്ങളെ കണ്ട് വിവരം പറഞ്ഞതിന് പിറ്റേന്ന് തനിക്ക് ഫോൺ കോൾ വന്നു. ഷാജ് പറഞ്ഞതുപോലെ സരിതിനെ കിഡ്‌നാപ്പ് ചെയ്‌തു എന്നായിരുന്നു അത്. തുടർന്ന് സഹായത്തിനായി ഷാജിനെ വിളിച്ചതാണ്. വിജിലൻസ് ആണ് സരിത്തിനെ കൊണ്ടുപോയതെന്നും ഒരുമണിക്കൂറിനകം വിടുമെന്നും ഷാജ് ‌കിരൺ അറിയിച്ചതായി സ്വപ്‌ന പറഞ്ഞു.

തന്റെ സുഹൃത്തായ ഷാജ് കിരണിനെതിരെ തിരിയാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ അത്രയധികം മാനസിക വിഷമങ്ങളും ഭീഷണികളും ഉണ്ടായതുകൊണ്ടാണ് കോൾ റെക്കാഡ് ചെയ്യേണ്ടിവന്നതെന്നും സ്വപ്‌ന അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week