നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെവിട്ടു

ലക്‌നോ: നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തില്‍ ലക്‌നോവിലെ പ്രത്യേക കോടതിയാണ് ചിന്മയാനന്ദിനെ വെറുതെ വിട്ടത്. അതേസമയം പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയെയും കോടതി വെറുതെ വിട്ടു.

ഉത്തര്‍പ്രദേശിലെ ചിന്മയാനന്ദ് ഡയറക്‌റായ കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരിയായ യുവതി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ പീഡനാരോപണം ഉന്നയിച്ചത്. ചിന്മയാനന്ദ് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടി വിഡിയോയില്‍ ആരോപിച്ചിരുന്നു.

ആരോപണത്തിന് പിന്നാലെ കാണാതായ പെണ്‍കുട്ടിയെ പിന്നീട് രാജസ്ഥാനില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കേസില്‍ സുപ്രീംകോടതിയും ഇടപെട്ടു. ഇതിനിടെ പെണ്‍കുട്ടി മൊഴിമാറ്റിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News