25.5 C
Kottayam
Friday, June 5, 2026

സുഹൃത്തുമായി ഭാര്യയ്ക്ക് ബന്ധമെന്ന് സംശയം, തലയ്ക്കടിച്ചുകൊന്ന് ഭർത്താവ്‌; മൃതദേഹത്തിനൊപ്പം വീഡിയോ

Must read

രാജ്‌കോട്ട്: സുഹൃത്തുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സോളാപുര്‍ സ്വദേശിയും ഗുജറാത്തിലെ രാജ്‌കോട്ടില്‍ താമസക്കാരനുമായ ഗുരുപ ജിരോളിയാണ് ഭാര്യ അംബികയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയുടെ മൃതദേഹത്തിനൊപ്പമുള്ള വീഡിയോകളും ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ മറ്റുതാമസക്കാരോട് മാപ്പ് ചോദിച്ചാണ് ഇയാള്‍ വീഡിയോ ചിത്രീകരിച്ചിരുന്നത്. ഭാര്യയെ താന്‍ കൊന്നതാണെന്ന കുറ്റസമ്മതവും വീഡിയോയിലുണ്ടായിരുന്നു. ഇതിനുപിന്നാലെ പ്രതി തന്നെ പോലീസിനെ വിളിച്ച് കുറ്റസമ്മതവും നടത്തി.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കരാറുകാരനും വ്യാപാരിയുമായ ജിരോളി രാജ്‌കോട്ടിലെ അംബിക ടൗണ്‍ഷിപ്പിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയുള്ള വീഡിയോ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ പങ്കുവെച്ചത്.

ചോരയില്‍കുളിച്ച് കിടക്കുന്ന ഭാര്യ അംബികയുടെ മൃതദേഹത്തിന് സമീപത്തുനിന്നാണ് പ്രതി വീഡിയോ ചിത്രീകരിച്ചിരുന്നത്. തന്റെ കൂട്ടുകാരനുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നും അതിനാല്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നുമായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്.

- Advertisement -

സംഭവത്തില്‍ ഇയാള്‍ മറ്റുള്ളവരോട് മാപ്പ് ചോദിക്കുന്നതും വീഡിയോയിലുണ്ട്. അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയതില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പ്രതി പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്താല്‍ കൈയില്‍ വിലങ്ങണിയിക്കരുതെന്നും സ്ഥിരം കുറ്റവാളികളോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറരുതെന്നും ഇയാള്‍ അഭ്യര്‍ഥിച്ചിരുന്നു.

- Advertisement -

തന്റെ കൂട്ടുകാരനുമായുള്ള രഹസ്യബന്ധം ഉപേക്ഷിക്കാന്‍ ഭാര്യ തയ്യാറായില്ല. കാമുകനൊപ്പം പോകാനായിരുന്നു ഭാര്യയുടെ ആഗ്രഹം. പത്താംക്ലാസില്‍ പഠിക്കുന്ന മകളുടെ പരീക്ഷ കഴിയുന്നത് വരെ കാത്തിരിക്കണമെന്നും അതുവരെ വീട്ടില്‍നിന്ന് പോകരുതെന്നും താന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഭാര്യ ഇതിന് സമ്മതിച്ചില്ലെന്നും പ്രതി വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

സോളാപുര്‍ സ്വദേശിയായ ജിരോളിയും കുടുംബവും 2003 മുതലാണ് രാജ്‌കോട്ടില്‍ സ്ഥിരതാമസമാക്കിയത്. ദമ്പതിമാര്‍ക്ക് 17 വയസ്സുള്ള മകളും പത്ത് വയസ്സുള്ള മകനും ഉണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. തലയ്ക്കടിച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇതിനുശേഷം രണ്ട് വീഡിയോകളാണ് മൃതദേഹത്തിനൊപ്പം പ്രതി ചിത്രീകരിച്ചതെന്നും പോലീസ് പറഞ്ഞു. ഈ വീഡിയോകളാണ് പിന്നീട് അപ്പാര്‍ട്ട്‌മെന്റിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. ഇതിനുശേഷം 5.30-ഓടെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

- Advertisement -

സംഭവത്തില്‍ പ്രതിയുടെ മൊഴികള്‍ പരിശോധിച്ചുവരികയാണെന്നാണ് പോലീസ് പറഞ്ഞു. വീഡിയോകളും ഇത് ചിത്രീകരിച്ച മൊബൈല്‍ഫോണും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച സുഹൃത്തിന്റെയടക്കം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week