ചേച്ചിയ്ക്ക് നല്ല ഷെയ്പ്പ് ആണ്, എന്റെ നോക്കൂ! ലെസ്ബിയന്‍ ബന്ധത്തിന് സമീപിച്ചവരുണ്ടെന്ന് നാസില

കൊച്ചി:ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് നാസില നസറുദ്ദീന്‍. അനിയത്തിപ്രാവ് എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് നാസില താരമാകുന്നത്. താരങ്ങളെ തേടി ആരാധകരില്‍ നിന്നും മെസേജുകള്‍ പതിവാണ്. ചിലര്‍ക്ക് പ്രണയാഭ്യര്‍ത്ഥനകളും എത്താറുണ്ട്. ഇപ്പോഴിതാ തന്നെ തേടി വരുന്ന മെസേജുകളെക്കുറിച്ച് സംസാരിക്കുകയാണ് നാസില.

ലെസ്ബിയന്‍ ബന്ധത്തിനായി സമീപിച്ചവരുണ്ടെന്നാണ് നാസില പറയുന്നത്. എന്താണ് കാരണമെന്നറിയില്ല. അങ്ങനെയുള്ള മെസേജുകള്‍ വരുമ്പോള്‍ ഞാന്‍ അമ്മയോട് ചോദിക്കും എന്നെ കണ്ടാല്‍ അങ്ങനെ തോന്നുമോ എന്ന്. കുറേ മെസേജുകള്‍ വന്നിട്ടുണ്ട്. മലയാളികളും മെസേജ് അയച്ചിട്ടുണ്ട്. ആദ്യം വന്നത് ബാംഗ്ലൂര്‍ നഴ്‌സിംഗിന് പഠിക്കുന്നൊരു കുട്ടിയായിരുന്നു. ചേച്ചിയെ കാണാന്‍ ഭയങ്കര ഭംഗിയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നന്ദി പറഞ്ഞുവെന്നും നാസില പറയുന്നു.

പിന്നെ ചേച്ചി എങ്ങനെയാണ് ബോഡി മെയ്‌ന്റെയ്ന്‍ ചെയ്യുന്നതെന്ന് ചോദിച്ചു. സാധാരണ പോലൊക്കെ തന്നെ, പിന്നെ ഭക്ഷണത്തിലൊക്കെ നിയന്ത്രണം വരുത്തുമെന്നും ഞാന്‍ തട്ടിവിട്ടു. ചേച്ചിയ്ക്ക് നല്ല ഷേയ്പ്പ് ആണെന്ന് പറഞ്ഞു. പിന്നാലെ ചേച്ചി എന്റെ ഷേപ്പ് നോക്കൂവെന്ന് പറഞ്ഞ് കുറേ ഫോട്ടോകള്‍ അയച്ചു തന്നു. തുറന്നതും ഫോണ്‍ എന്റെ കയ്യില്‍ നിന്നും വീണു പോയി. പറയാന്‍ പറ്റാത്ത ഫോട്ടോസാണെന്നും നാസില പറയുന്നു.

ചിലപ്പോള്‍ ആണ്‍കുട്ടികളും മോശം മെസേജുകള്‍ അയക്കാറുണ്ടെന്നും നാസില പറയുന്നു. അതേസമയം സിനിമാ മേഖലയില്‍ നിന്നും തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവവും നാസില അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. നിര്‍മ്മാതാവുമായി അഡ്ജസ്റ്റ്മെന്റിന് തയ്യാറായാല്‍ അയാളുടെ അടുത്ത സിനിമയിലും അവസരം തരാം എന്ന് പറഞ്ഞുവെന്നാണ് നാസില പറയുന്നത്. പിന്നൊരിക്കല്‍ കാസ്റ്റിംഗ് കോള്‍ കണ്ട് ഞാന്‍ അയച്ചിരുന്നു. അതിന് ശേഷം അവര്‍ വിളിച്ചു അഡ്ജസ്റ്റ്മെന്റിന് റെഡിയാണോന്ന് ചോദിച്ചുവെന്നും താരം പറയുന്നു.

ഞാന്‍ അപ്പോള്‍ എന്തോ ഒരു മൂഡിലിരിക്കുകയായിരുന്നു. ഞാന്‍ അയാളോട് ചേട്ടന്‍ റെഡിയാണോ ഞാന്‍ വര്‍ക്കുള്ളപ്പോള്‍ വിളിക്കാമെന്ന് പറഞ്ഞുവെന്നാണ് നാസില പറയുന്നത്. അയാള്‍ ആ പോയ പോക്കാണെന്നാണ് താരം പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്നവരൊക്കെ തന്നെയാണ് ഇങ്ങനെ വിളിക്കുന്നതെന്നും നാസില പറയുന്നു. ഒരുപാട് സിനിമകള്‍ ചെയ്തിട്ടുള്ള, ഒരുപാട് പേരെ കൊണ്ടു വന്നവരാണ്. ഇവരുടെ ഭാഗത്തു നിന്നും ഇങ്ങനൊക്കെ ഉണ്ടാകുമെന്ന് നമ്മള്‍ പ്രതീക്ഷിക്കില്ലെന്നും നാസില പങ്കുവെക്കുന്നുണ്ട്.

പിന്നാലെ ഒരു സീരിയലിനിടെ തനിക്കുണ്ടായ മോശം അനുഭവവും നാസില പങ്കുവെക്കുന്നുണ്ട്.ഷൂട്ടെല്ലാം കഴിഞ്ഞ് പോയി രാത്രി അയാള്‍ മെസേജ് അയക്കും. ആ ചേട്ടന്റെ മോള്‍ടെ മോള്‍ടെ പ്രായമേ ഉള്ളൂ എനിക്ക്. യു ആര്‍ കൂട്ട്, യു ലുക്ക് ബ്യൂട്ടിഫുള്‍ എന്നൊക്കെ.

അതും ഫുള്‍ സ്പെല്ലിംഗ് മിസ്റ്റേക് ആയിരിക്കുമെന്നും നാസില പറയുന്നു. ഒരു ദിവസമായി, രണ്ട് ദിവസമായി, സഹിക്കാന്‍ പറ്റാതായി. ഒരു ഫോട്ടോ അയച്ചു തരുമോ? ഇപ്പോള്‍ നില്‍ക്കുന്ന കോലത്തില്‍ അയച്ചു തരുമോ കാണാനാണ് എന്നൊക്കെ മെസേജ് അയക്കുമായിരുന്നുവെന്നും നാസില പറയുന്നു. ഒടുവില്‍ ഞാനിത് സംവിധായകനെ കാണിച്ചു. അയാളെ അടുത്ത ഷെഡ്യൂളില്‍ മാറ്റിയെന്നാണ് നാസില പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News