ബി.ജെ.പി വിടുന്നവര്‍ ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ല; സുശീല്‍ കുമാര്‍ മോദി

പാറ്റ്‌ന: ബി.ജെ.പി വിട്ടവര്‍ ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ലെന്നു ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍ കുമാര്‍ മോദി. ഒരു പൊതുചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. ബിജെപി വണ്‍വേ ട്രാഫിക്ക് പോലെയാണ്. നിങ്ങള്‍ക്ക് ഇവിടേക്കു വരാം. പക്ഷേ, ഒരിക്കലും പാര്‍ട്ടി വിടാനാകില്ല. ബിജെപി വിടുന്നവര്‍ക്ക് ഒരിക്കലും സമാധാനത്തോടെ ജീവിക്കാനും കഴിയില്ല- സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

ബിഹാര്‍ സര്‍ക്കാരിന്റെ ഭാഗമല്ലെങ്കിലും തന്റെ ആത്മാവ് നിലവിലെ സര്‍ക്കാരില്‍ വസിക്കുന്നുണ്ടെന്നും പാര്‍ട്ടിയെ ഒരിക്കലും ദുര്‍ബലമാകാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞതായി എഎന്‍ഐ വാര്‍ത്ത ഏജന്‍സിയായ റിപ്പോര്‍ട്ട് ചെയ്തു.

എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണു ബിഹാറില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എംപിയായശേഷം സുശീല്‍ കുമാര്‍ മോദിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണു സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News