24 C
Kottayam
Thursday, June 4, 2026

സുശാന്ത് വിഷാദരോഗി ആയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരിന്നു; വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്

Must read

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് വിഷാദരോഗിയായിരുന്നുവെന്ന് താരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സുശാന്തിന്റെ സഹോദരി നീതു സിംഗും ബിസിനസ് മാനേജര്‍ ശ്രുതി മോഡിയും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

2019 നവംബര്‍ 29ന് ശ്രുതിയും നീതുവും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. അതില്‍ സുശാന്തിന്റെ വിഷാദരോഗത്തെക്കുറിച്ചും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും പറയുന്നുണ്ട്.

സുശാന്തിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം താരത്തിന്റെ സഹോദരി നീതു സിംഗിനെയും ഭര്‍ത്താവ് ഒ.പി സിംഗിനെയും മൊഴിയെടുക്കാന്‍ വിളിപ്പിക്കാനിരിക്കെയാണ് വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നത്. സുശാന്തിന്റെ മറ്റൊരു സഹോദരി മിതു സിംഗിനെയും സി.ബി.ഐ വിളിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31ന് മുംബൈ സാന്താക്രൂസിലെ ഡി.ആര്‍.ഡി.ഒ ഗസ്റ്റ് ഹൗസില്‍ വച്ചാണ് മൊഴിയെടുക്കുന്നത്.

സുശാന്തിന്റെ മരണത്തില്‍ കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്ന നടി റിയ ചക്രബര്‍ത്തിയെ തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തു. ഡി.ആര്‍.ഡി.ഒ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. നീരജിന്റെ ഫ്ളാറ്റില്‍ ഒപ്പം താമസിച്ചിരുന്ന സിദ്ധാര്‍ത്ഥ് പിതാനി, കുക്ക് നീരജ്, വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്ത് എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week