വനിത സ്ത്രീകള്‍ക്ക് തന്നെ അപമാനം, എവിടെയെങ്കിലും പോയി പിച്ചയെടുത്തു ജീവിക്കൂ; വനിത വിജയകുമാറിനെതിരെ യൂട്യൂബര്‍ സൂര്യ ദേവി
വനിത വിജയകുമാറിനെതിരെ ആഞ്ഞടിച്ച് തമിഴ് യൂട്യൂബര്‍ സൂര്യ ദേവി. പീറ്റര്‍ പോളുമായി വനിത വേര്‍പിരിഞ്ഞതിന് പിന്നാലെയാണ് സൂര്യ രംഗത്ത് എത്തിയത്. വേര്‍പിരിയല്‍ നാടകമാണെന്ന് സൂര്യ പറയുന്നത്. വനിതയുടെ കൈയ്യില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് പീറ്ററിന്റെ ഭാഗ്യമാണെന്നും സൂര്യ പറഞ്ഞു.
”ഇത് പീറ്റര്‍ പോളിന്റെ ഭാര്യ എലിസബത്തിന്റെ ശാപമാണ്. നീ അനുഭവിക്കും പീറ്റര്‍. രണ്ട് കുട്ടികളേയും ഭാര്യയേയും ഉപേക്ഷിച്ചല്ലേ നീ ഇവള്‍ക്കൊപ്പം പോയത്. ഒടുവില്‍ എന്തായി. ഗോവയില്‍ ചെന്നപ്പോള്‍ എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇനി നീ എലിസബത്തിന്റെ അടുത്ത് പോകരുത്. അവര്‍ ചെരുപ്പൂരി അടിക്കും നിന്നെ” എന്നായിരുന്നു സൂര്യയുടെ വാക്കുകള്‍.
‘വനിത, നീ പറഞ്ഞല്ലോ അമ്മയെ പോലെയാണ് പീറ്ററിനെ നോക്കിയതെന്ന്. അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം നിനക്ക് അറിയുമോ? നിനക്ക് പകരം രണ്ട് എരുമകളായിരുന്നുവെങ്കില്‍ അതിന്റെ പാല് കറന്ന് അവര്‍ രക്ഷപ്പെട്ടേനെ. എന്നും സൂര്യ പറയുന്നു. നിങ്ങളുടെ പ്രശ്‌നത്തില്‍ ഞാനും കുറേ അനുഭവിച്ചിട്ടുണ്ട്. അതൊക്കെ നിനക്കും തിരിച്ചു കിട്ടണം. എവിടെയെങ്കിലും പോയി പിച്ചയെടുത്ത് ജീവിക്കൂ. അതാണ് നിനക്ക് നല്ലത്. ആരാണ് നിന്നെ സിനിമയില്‍ എടുക്കുക?”
ആദ്യം പീറ്ററിനെ ജയിലില്‍ അടക്കണം. അത് കഴിഞ്ഞ് വനിതയെ. അന്ന് എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ നീ സ്റ്റേഷനില്‍ വന്ന് നിന്നുരുന്നുവല്ലോ. നീ അനുഭിക്കും. വനിത സ്ത്രീകള്‍ക്കു തന്നെ അപമാനം. ഇങ്ങനൊരു സ്ത്രീയെ കണ്ടിട്ടില്ല. ഭാര്യ പുരുഷന്‍ എന്ന നല്ല ബന്ധത്തെ ഇവള്‍ മാനംകെടുത്തിയെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.