മേയറല്ല, എം.പിയാണ്; പോലീസുകാരനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂര്‍: എസ്ഐയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് സല്യൂട്ട് അടിപ്പിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഒല്ലൂര്‍ എസ്ഐയോട് ആയിരുന്നു സുരേഷ് ഗോപിയുടെ ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം.

സുരേഷ് ഗോപിയെ കണ്ടിട്ടും എസ്ഐ വാഹനത്തില്‍ നിന്നും ഇറങ്ങുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്തില്ല. ഇതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. വാഹനത്തിലിരുന്ന എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു. താന്‍ മേയറല്ല, എംപിയാണെന്ന് പറഞ്ഞായിരുന്നു സല്യൂട്ട് ചെയ്യിപ്പിച്ചത്.

ഐസ്ഐ തന്നോട് മര്യാദ കേടാണ് കാണിച്ചതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. നിര്‍ബന്ധിപ്പിച്ച് സല്യൂട്ട് വാങ്ങിയില്ല. ഇതിന്റെ പേരില്‍ ശാസിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സൗമ്യതയോടെ സല്യൂട്ട് ചെയ്യണമെന്നകാര്യം ഓര്‍മ്മിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണമെന്നാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിരിക്കുന്നതെന്നും എംപി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News