27.9 C
Kottayam
Sunday, April 28, 2024

മാസ് ആക്ഷൻ ചിത്രവുമായി സുരേഷ് ഗോപി; കാവൽ ട്രെയിലർ ട്രെൻഡിങ്

Must read

കൊച്ചി:” ആ പഴയ ആളല്ല ഞാൻ. എന്നെ ആരാച്ചാരാക്കരുത്.” പൊലീസുകാരൻ്റെ നെഞ്ചത്ത് ചവുട്ടി തമ്പാൻ പറയുകയാണ്. ഒരിക്കൽ കൂടി മാസ് ഡയലോഗുമായി ആക്ഷൻ കിങ് സുരേഷ് ഗോപി എത്തുന്നു. നിഥിൻ രൺജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കാവലിൻ്റെ ട്രെയിലർ പുറത്തിറങ്ങി.
സുരേഷ് ഗോപിയുടെ ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ രൺജി പണിക്കരും എത്തുന്നു. ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡ് എഴുതുന്നതും രണ്‍ജി പണിക്കര്‍ ആണ്.

പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ഗുഡ്‌വിൽ എൻ്റർടെയ്ൻസ്മെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് ചിത്രം നിർമിക്കുന്നു.

നിഖില്‍ എസ്. പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.

ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ്. രാജേഷ് ശർമ്മ, ബേബി പാർവതി, അമാൻ പണിക്കർ, കണ്ണൻ രാജൻ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ൽസൻ, ശാന്തകുമാരി, അഞ്ജലി നായർ, അംബിക മോഹൻ, അനിത നായർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week