ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ, ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണം; മാസ് ഡയലോഗുമായി സുരേഷ് ഗോപി

കണ്ണൂര്‍: സിനിമയില്‍ എന്നപോലെ തന്നെ രാഷ്ട്രീയത്തിലും മാസ് ഡയലോഗ് പറയുന്നവരില്‍ മുന്നിലാണ് സുരേഷ് ഗോപി എം.പി. തൃശൂരില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇത് കേരളം കേട്ടതാണ്. ഇപ്പോള്‍ ബിജെപിക്ക് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണം നയിക്കുമ്പോഴും സുരേഷ് ഗോപി മാസ് ഡയലോഗ് പറയുന്നതില്‍ ഒട്ടും പിന്നേട്ടല്ല.

വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്ന് സുരേഷ് ഗോപി പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലില്‍ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്‍കുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News