28.1 C
Kottayam
Sunday, June 7, 2026

‘നിയന്ത്രണം സര്‍ക്കാരിന് തന്നെ; ഗ്യാസ്, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; സുരേന്ദ്രന്റെ പഴയ പോസ്റ്റുകള്‍ വീണ്ടും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Must read

കോഴിക്കോട്: ഇന്ധന, പാചക വാതക വില അടിക്കടി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുമ്പോള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറ്റ 2014ലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി ട്രോള്‍ രൂപത്തില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

വീട്ടാവശ്യത്തിനുള്ള എല്‍.പിജി സിലിണ്ടറുകളുടെ വിലയും ഡീസല്‍ വിലയും കൂട്ടില്ലെന്ന് അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞ വാര്‍ത്തയാണ് സുരേന്ദ്രന്‍ അന്ന് പങ്കുവെച്ചിരുന്നത്. ‘ജനങ്ങള്‍ക്കുമേല്‍ അധികഭാരം ചുമത്താന്‍ ഒരു ഉദ്ദേശ്യവുമില്ല. വില കൂട്ടുമെന്ന് ചിലര്‍ പരത്തുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാന്‍.

സിലിണ്ടറുകളുടെ സബ്സിഡിയും പഴയതുപോലെ തുടരും. വര്‍ഷത്തില്‍ 12 സിലിണ്ടര്‍ നല്‍കും, പ്രധാന്‍ പറഞ്ഞു,’ തുടങ്ങിയവയാണ് സുരേന്ദ്രന്‍ പങ്കുവെച്ച വാര്‍ത്തയിലുള്ളത്. പല മാധ്യമങ്ങളും ഡീസല്‍ വില നിര്‍ണ്ണയാവകാശം സര്‍ക്കാര്‍ കൈവിടുകയാണെന്നും ഇതോടെ വിലകുത്തനെ കൂടുമെന്നുമൊക്കെ ഊഹാപോഹം പ്രചരിപ്പിക്കുന്നതുകൊണ്ടാണ് വാര്‍ത്ത ഷെയര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നുണ്ട്. ഇതാണിപ്പോള്‍ വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

അതേസമയം, പെട്രോള്‍, ഡീസല്‍, എല്‍.പി.ജി ഇന്ധനങ്ങളുടെ വില വര്‍ധനവിന് പിന്നാലെ മണ്ണെണ്ണയ്ക്കും കഴിഞ്ഞ ദിവസം വിലകൂട്ടിയിരിയിരുന്നു. മണ്ണെണ്ണ ലിറ്ററിന് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ മണ്ണെണ്ണ ലിറ്ററിന് 55 രൂപയായി. മൊത്തവ്യാപാര വില ലിറ്ററിന് 6.70 രൂപയായും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

- Advertisement -

കേരളത്തില്‍ എല്ലായിടത്തും പെട്രോള്‍ വില 110 കടന്നിട്ടുണ്ട്. പെട്രോളിനും ഡീസലിനും ഒരാഴ്ചയ്ക്കകം 8.86 രൂപയും 10.33 രൂപയുമാണ് വര്‍ദ്ധിച്ചത്. പാചകവാതകം വാണിജ്യ സിലിണ്ടറിന് 268 രൂപ വര്‍ദ്ധിച്ച് ഏകദേശം 2000 രൂപയുടെ അടുത്തെത്തി. 19 കിലോ സിലിണ്ടറിന് 1994 രൂപയാണ് നിലവില്‍ വില. ഗാര്‍ഹിക സിലിണ്ടറിന് 906.50 രൂപയായി. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിനും വില വര്‍ദ്ധനയുണ്ട്. 73.50 രൂപ വര്‍ദ്ധിച്ച് 554.50 രൂപയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week