24.1 C
Kottayam
Sunday, June 7, 2026

ഫേസ്ബുക്ക് ഫേയ്സ് റെക്കഗ്‌നിഷന്‍ സംവിധാനം ഉപേക്ഷിക്കുന്നു

Must read

ഫേയ്സ് റെക്കഗ്‌നിഷന്‍ സംവിധാനം ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക്. ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഫേയ്സ് റെക്കഗ്‌നിഷന്‍ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഫേസ്ബുക്കിന്റെ പ്രഖ്യാപനം. ഇതോടൊപ്പം കമ്പനിയുടെ തന്നെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനവും ഉപേക്ഷിക്കുന്നതായി മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസന്റ് അറിയിച്ചു.

ഉപയോക്താക്കളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്നും ജെറോം പെസന്റ് വ്യക്തമാക്കി. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായ നീക്കങ്ങളിലൊന്നാണ് ഫേയ്സ് റെക്കഗ്‌നിഷന്‍ സംവിധാനം ഉപേക്ഷിക്കുന്നത്.

മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയതിനുപിന്നാലെയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. ഫേഷ്യല്‍ റെക്കഗ്‌നനിഷന്‍ അനുമതി നല്‍കിയിട്ടുള്ള ഉപയോക്താക്കളെ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്നത് ഇതോടെ നിര്‍ത്തും.

ഫേസ്ബുക്കിന്റെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനത്തില്‍ വിഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും ഉപയോക്താവിന്റെ മുഖം തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ സംവിധാനം നിയമവിരുദ്ധമായി ചില നഗരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഉപയോക്താവിന്റെ സുഹൃത്തിന്റെ മുഖം പോലും തിരിച്ചറിയാന്‍ സാധിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week