28.1 C
Kottayam
Sunday, June 7, 2026

ചരിത്രത്തിലാദ്യം; വാദം കേൾക്കൽ തത്സമയം സംപ്രേഷണം ചെയ്ത് സുപ്രീംകോടതി

Must read

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി വാദം കേൾക്കൽ തത്സമയം സംപ്രേഷണം ചെയ്ത് സുപ്രീംകോടതി. മൂന്ന് ഭരണഘടനാ ബഞ്ചുകൾ ഉള്ളതിൽ രണ്ടാമത്തെ ബഞ്ചാണ് ചരിത്രത്തിലേക്ക് പുതിയ അധ്യായം എഴുതിച്ചേർത്തത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണിത്. ശിവസേനാ തർക്കം സംബന്ധിച്ച ഹർജികളിലായിരുന്നു വാദം കേൾക്കൽ. 

ഉദ്ധവ് താക്കറെ- ഏക്നാഥ് ഷിൻഡെ വിഭാ​ഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഈ ഹർജികൾക്ക് ആധാരം. ആരാണ് ഔദ്യോ​ഗിക പക്ഷം എന്നതാണ് തർക്കവിഷയം. ശിവസേനാ അധികാരം സംബന്ധിച്ച ഹർജികൾ ഈ വർഷം ഓ​ഗസ്റ്റിലാണ് ഭരണഘടനാ ബഞ്ചിലേക്ക് സുപ്രീംകോടതി വിട്ടിരുന്നു. കൂറുമാറ്റം,ലയനം,  അയോ​ഗ്യത എന്നിവ സംബന്ധിച്ച എട്ട് ചോദ്യങ്ങൾ കോടതി ചോദിച്ചിരുന്നു. ഇതിന്മേലാണ് ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിക്കേണ്ടത്.  അയോ​ഗ്യത, സ്പീക്കറുടെയും ​ഗവർണറു‌ടെയും അധികാരം, നിയമപരമായ അവലോകനം എന്നിവയുൾപ്പെടുന്ന ഭരണഘടനാ പത്താം അനുഛോദവുമായി ബന്ധപ്പെട്ട് നിരവധി ഭരണഘടനാ വിഷയങ്ങൾ ഉയർത്തുന്നതാണ് ഇരുകക്ഷികളു‌ടെയും ഹർജികളെന്ന് ഇന്ന് കോടതി വിലയിരുത്തി. കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് പ്രതിപാദ്യമുള്ളതാണ് ഭരണഘടനയുടെ പത്താം അനുഛേദം. 

യൂട്യൂബ് സ്ട്രീമിങ്ങിന് പകരം സ്വന്തമാ‌യ ലൈവ് സ്ട്രീമിം​ഗ് പ്ലാറ്റ് ഫോം സുപ്രീംകോടതിക്ക് ഉടനുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ഇന്നലെ പറഞ്ഞിരുന്നു. 2018ൽ ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് കോടതിനടപടികൾ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിർണായ‌ക തീരുമാനമായത്. നാല് വർഷത്തിനു ശേഷം കോടതികമ്മിറ്റികൾ ഇക്കാര്യത്തിൽ ചർച്ച നടത്തുകയും സെപ്തംബർ 27  (ഇന്ന്) മുതൽ ലൈവ് സ്ട്രീമിം​ഗ് നടത്താമെന്ന് ധാരണയിലെത്തുകയുമാ‌യിരുന്നു. തുടക്കത്തിൽ യൂട്യൂബ് വഴിയും അധികം താമസിക്കാതെ സ്വന്തം സെർവറിലൂടെയും കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

2017 സെപ്തംബർ 28നാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപ്ക മിശ്ര ഇതു,സംബന്ധിച്ച  നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ‘സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി’ എന്ന പ്രസ്താവനയോടെയാണ് ഇക്കാര്യം അദ്ദേഹം ഉത്തരവിട്ടത്.  മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിം​ഗാണ് തത്സമയ സംപ്രേഷണം എന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. രാജ്യത്തെമമ്പാടുമുള്ള ജനങ്ങൾക്ക് പരമോന്നതകോടതിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള സുതാര്യത ഇതിലൂടെ കൈവരുമെന്നായിരുന്നു ഇന്ദിരാ ജയ്സിം​ഗ് പറഞ്ഞത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week