27.8 C
Kottayam
Wednesday, May 29, 2024

മിന്നും ഫോമിൽ സഞ്ജു,ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് മലയാളി താരം

Must read

ചെന്നൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യ എയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മലയാളി സഞ്ജു സാംസണ്‍. പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായിരിക്കുകയാണ് സഞ്ജു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇത്രയും മത്സരങ്ങളില്‍ 120 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ നേട്ടം. 

മൂന്നാം മത്സരത്തിലായിരുന്നു സഞ്ജുവിന്റെ അര്‍ധ സെഞ്ചുറി. മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിര തകരാതെ കാത്തത് സഞ്ജുവിന്റെ ഇന്നിംഗ്‌സായിരുന്നു. 68 പന്തുകളില്‍ നിന്ന് 54 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ രണ്ട് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു. രണ്ടാം മത്സരത്തില്‍ 37 റണ്‍സാണ് സഞ്ജു നേടിയത്. ഈ ഇന്നിംഗ്‌സ് വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ആദ്യ ഏകദിനത്തില്‍ ഫിനിഷറുടെ റോളായിരുന്നു സഞ്ജുവിന്. 32 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നു.

ഏറ്റവും മികച്ച ശരാശരിയും സഞ്ജുവിനാണ്. മൂന്ന് മത്സരത്തില്‍ 60 റണ്‍സ് ശരാശരിയിലാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ റണ്‍സുകളും സഞ്ജുവിന്റെ അക്കൗണ്ടില്‍ തന്നെ. ഏഴ് സിക്‌സുകളാണ് സഞ്ജു ഒന്നാകെ നേടിയത്. ഇന്ന് മൂന്നാം ഏകദിനത്തില്‍ സഞ്ജുവിനെ കൂടാതെ ഷാര്‍ദുല്‍ ഠാക്കൂര്‍ (51), തിലക് വര്‍മ (50) എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ 49.3 ഓവറില്‍ 284 റണ്‍സ് നേടി. ജേക്കബ് ഡഫി, മാത്യു ഫിഷര്‍, മൈക്കല്‍ റിപ്പോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 19 ഓവര്‍ പിന്നിടുമ്പോള്‍ 83 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. ചാഡ് ബൗസ് (20), രചിന്‍ രവീന്ദ്ര (2), മാര്‍ക് ചാപ്മാന്‍ (11) എന്നിവരാണ് പുറത്തായത്. രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രജന്‍ഗദ് ബാവയ്ക്ക് ഒരു വിക്കറ്റുണ്ട്. ഡെയ്ന്‍ ക്ലിവര്‍ (5), റോബര്‍ട്ട് ഒ ഡണ്ണല്‍ (37) എന്നിവരാണ് ക്രീസില്‍. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഓപ്പണിംഗ് വിക്കറ്റ് പിരിഞ്ഞത്. പിന്നീട് തുടര്‍ച്ചയായി ടീമിന് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week