കൊവിഡ് മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുക കുട്ടികളെ; നേരിടാന്‍ സജ്ജമാകണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാവാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. മൂന്നാം തരംഗം മുമ്പില്‍ കണ്ട് ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സംഭരണ സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

കൊവിഡ് മൂന്നാം തരംഗം രാജ്യത്തുണ്ടായാല്‍ അത് മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാകും ബാധിക്കുക എന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. മുതിര്‍ന്നവരേക്കാള്‍ കുഞ്ഞുങ്ങള്‍ക്ക് ആതിജീവനശക്തി കൂടുതലാണെങ്കിലും രോഗം വന്നാല്‍ അവര്‍ക്ക് സ്വയം ആശുപത്രിയില്‍ പോവാന്‍ സാധിക്കില്ല. മാതാപിതാക്കളുടെ സഹായം ഇവര്‍ക്ക് വേണം.

അങ്ങനെ വരുമ്പോള്‍ കുഞ്ഞുങ്ങള്‍ ബുദ്ധിമുട്ടു ഉണ്ടാക്കിയേക്കാം എന്ന് കോടതി പറഞ്ഞു. ഓക്സിജന്‍ വിനിയോഗം സംബന്ധിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കാന്‍ കേന്ദ്രത്തേയും ഡല്‍ഹി സര്‍ക്കാരിനേയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News